Jump to content

Wy/ml/വിക്കിവോയേജ്:വിവരണം

From Wikimedia Incubator
< Wy | ml
(Redirected from Wy/ml/വിക്കിവോയേജ്:പദ്ധതി)
Wy > ml > വിക്കിവോയേജ്:വിവരണം

പൂർണമായ വിവരങ്ങൾക്ക് Wikivoyage:About കാണുക

മലയാളം വിക്കിയാത്രയുടെ ലോഗോ

വിക്കിവോയേജ് (wikivoyage.org) യാത്രാസഹായിയാണ്. ഒരു സ്വതന്ത്രവും സമ്പൂർണ്ണവും കാലികവും വിശ്വസനീയവുമായ യാത്രാസഹായിയാണിത്. വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിഡാറ്റ മുതലായ പദ്ധതികൾ പ്രവർത്തിപ്പിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷനാണ് വിക്കിയാത്ര പരിപാലിക്കുന്നത്.

2006-ൽ തുടങ്ങിയ വിക്കിട്രാവൽ എന്ന സൈറ്റ് തുടങ്ങി. 2013-ൽ, ഇത് വിക്കിമീഡിയ ഫൗണ്ടേഷന്റെ ഒരു പദ്ധതിയായി മാറി. ഇതിന്റെ മലയാളം പതിപ്പ് ഇപ്പോഴും പണിപ്പുരയിൽ ആണ്. നിങ്ങൾ വിക്കിയാത്രയിൽ പുതിയ ആളാണെങ്കിൽ, മുന്നോട്ട് വന്ന് ഞങ്ങളെ സഹായിക്കാൻ മടിക്കേണ്ടതില്ല!

വിക്കിയാത്രയിൽ ലേഖനങ്ങൾ എഴുതുന്നതിന് ആദ്യമായി അക്കൗണ്ട് തുടങ്ങുക/പ്രവേശിക്കുക.

പ്രതിഫലം കൂടാതെ എഴുതുന്ന ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെയാണ് വിക്കിയാത്ര നിർമ്മിച്ചിരിക്കുന്നത്, യാത്രയെ വളരെ ആസ്വാദ്യകരമാക്കുന്ന അറിവ് പങ്കുവെക്കാനുള്ള ഉദ്ദേശത്തോടെയാണിത്.