Wy/ml/വിഴിഞ്ഞം

From Wikimedia Incubator
< Wy‎ | ml
Wy > ml > വിഴിഞ്ഞം
വിഴിഞ്ഞം തുറമുഖം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ്‌ വിഴിഞ്ഞം. നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. കോവളത്തിനടുത്താണ്‌ വിഴിഞ്ഞം. ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. ഡച്ചുകാരാണ്‌ ആദ്യമായി പാണ്ടികശാല കെട്ടിയത്.

പ്രത്യേകതകൾ[edit | edit source]

ഒരു മത്സ്യബന്ധന പ്രദേശം എന്നതിലുപരി പ്രകൃതിദത്ത തുറമുഖം സ്ഥിതിചെയ്യുന്നു എന്നതുകൂടാതെ തിരമാലകളിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന ഒരു പവർ സ്റ്റേഷനും സമുദ്രമത്സ്യങ്ങളുടെ ഒരു അക്വേറിയവും ഇവിടെ സ്ഥിതിചെയ്യുന്നു.

ആരാധനാലയങ്ങൾ[edit | edit source]

1622 ൽ ആദ്യത്തെ കത്തോലിക്കാ പ്പള്ളി ഇവിടെ സ്ഥാപിതമായി. കൂടാതെ വിഴിഞ്ഞം മുസ്ലീം പള്ളിയും ഇവിടെ സ്ഥിതിചെയ്യുന്നു.

വിഴിഞ്ഞം മസ്ജിദ്