Wy/ml/വിക്കിയാത്ര:ശൈലീപുസ്തകം
വിക്കിയാത്രയ്ക്ക് ഒരു സ്ഥിരമായ രൂപവും ഭാവവും നൽകുന്നതിനുള്ള അടിസ്ഥാന നിയമങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും ഒരു ശേഖരമാണ് വിക്കിയാത്ര ശൈലീപുസ്തകം. ഈ നിയമങ്ങളിൽ മിക്കതിനും വിലക്കുകളുണ്ട്, എന്നാൽ ഒരു നല്ല അവലംബ ജോലി ഒരുമിച്ച് ചേർക്കുന്നതിന്, ഒരു പ്രത്യേക സാഹചര്യത്തിന് അവ തികച്ചും അനുചിതമല്ലെങ്കിൽ നിയമങ്ങൾ പാലിക്കുന്നതാണ് നല്ലത്.
ഈ പുസ്തകം വ്യത്യസ്ത താളുകളായി വിഭജിച്ചിരിക്കുന്നതിനാൽ ഈ താളിൽ വിവിധ വിഭാഗങ്ങളുടെ രത്നച്ചുരുക്കമാണ് കാണാനാവുക. ഇത് വ്യക്തിഗത നിയമങ്ങളോ ആശയങ്ങളോ അവയുടേതായ താളുകളിലാണെങ്കിൽ അവ കണ്ടെത്തുന്നതും നവീകരിക്കുന്നതും എളുപ്പമാക്കുന്നു; കൂടാതെ സംവാദ താളുകൾ എന്ന ലേഖനത്തിൽ നിന്നുള്ള പ്രത്യേക നിയമങ്ങളിലേക്ക് കണ്ണികൾ വഴി എത്തിക്കാനും എളുപ്പമാണ്.
ഇതെല്ലാം നിങ്ങളെ തല കറക്കുന്നുണ്ടെങ്കിൽ, നിങ്ങൾ അതിൽ വിഷമിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, തീർച്ചയായും കുതിച്ച് മുന്നേറി നിങ്ങളുടെ അറിവ് പങ്കിടാൻ തുടങ്ങുക. മറ്റ് വിക്കിയാത്രികർ നിങ്ങളുടെ സംഭാവനകളെ ശൈലിപുസ്തകവുമായി ചേർന്നു പോകുന്ന രീതിയിൽ മാറ്റിത്തീർക്കുന്നതാണ്.
ശൈലീപുസ്തകത്തിന്റെ വിഭാഗങ്ങളെപ്പറ്റി നിങ്ങൾക്ക് എന്തെങ്കിലും ചോദ്യമുണ്ടെങ്കിൽ സംവാദ താളിൽ ചോദിക്കാവുന്നതാണ്. ഏതെങ്കിലു വിഭാഗം മാറ്റണമെന്നുണ്ടെങ്കിൽ ആ പ്രത്യേകവിഭാഗം ചൂണ്ടിക്കാട്ടി സംവാദം നടത്താവുന്നതാണ്. ഏതെങ്കിലും തരത്തിൽ ഒരു വിഭാഗം ഭേദഗതി ചെയ്യണമെന്നുണ്ടെങ്കിൽ പ്രസ്തുത വിഭാഗത്തിന്റെ താളിലെ സംവാദ താൾ ഉപയോഗിക്കുക. അഭിപ്രായത്തിനുള്ള അഭ്യർത്ഥന നിലവിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്.
ഘടനാ ശൈലി
[edit | edit source]വിക്കിയാത്രയുടെ മൊത്തത്തിലുള്ള ഘടനയെക്കുറിച്ചുള്ള നിയമങ്ങൾക്കായുള്ളതാണ് ശൈലീപുസ്തകത്തിന്റെ ഈ ഭാഗം.
രൂപഘടനാ ശൈലി
[edit | edit source]ഈ നിയമങ്ങൾ വ്യക്തിഗത ലേഖനങ്ങളുടെ രൂപഘടനയെക്കുറിച്ചാണ് - എങ്ങനെയാണ് നമ്മൾ അസംസ്കൃത വിവരങ്ങൾ എടുത്ത് യാത്രക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു രൂപത്തിൽ നൽകുന്നത്.
എഴുത്തിന്റെ ശൈലി
[edit | edit source]വാക്കുകൾ, വാക്യങ്ങൾ, ഖണ്ഡികകൾ എന്നിവ എങ്ങനെ എഴുതാമെന്ന് ഈ നിയമങ്ങളുടെ കൂട്ടം വിവരിക്കുന്നു.