Jump to content

Wy/ml/വിക്കിയാത്ര:യാത്രാ സഭ

Add topic
From Wikimedia Incubator
< Wy | ml

Wy > ml > വിക്കിയാത്ര:യാത്രാ സഭ

വിക്കിയാത്രയുടെ യാത്രാ സഭയിലേക്ക് സ്വാഗതം, യാത്രയെക്കുറിച്ചുള്ള ഏത് വിഷയത്തെക്കുറിച്ചും നിങ്ങൾക്ക് ചർച്ച ആരംഭിക്കാൻ കഴിയുന്ന ഒരു സ്ഥലമാണിത്.

ചോദ്യങ്ങൾ ചോദിക്കാനോ, നിങ്ങളുടെ യാത്രകളെക്കുറിച്ചുള്ള നുറുങ്ങുകളോ കഥകളോ പങ്കിടാനോ, അല്ലെങ്കിൽ നിങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ഒരു സംഭാഷണം ആരംഭിക്കാനോ ഈ പേജ് ഉപയോഗിക്കുക.

മാർഗ്ഗനിർദ്ദേശങ്ങൾ
  • ഈ താളിലെ വിവരങ്ങൾ പ്രധാനമായും മലയാളത്തിലായിരിക്കണം. ആവശ്യാനുസരണം മറ്റ് ഭാഷകൾ ഉപയോഗിക്കാം, എന്നാൽ എഴുതുന്ന വിവരം മലയാളം സംസാരിക്കുന്നയാൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ, അത് പെട്ടെന്ന് ഇല്ലാതാക്കപ്പെടാൻ സാധ്യതയുണ്ട്.
  • സംവാദം മാന്യമായി ആയി നിലനിർത്തുക.
  • താളിന്റെ മുകളിലുള്ള "വിഷയം ചേർക്കുക" എന്ന കണ്ണി ഉപയോഗിച്ച് ഒരു പുതിയ വിഷയം ആരംഭിക്കുക.
  • വിക്കിവോയേജ് എഡിറ്റ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള സഹായത്തിന്, ദയവായി വിക്കിയാത്ര:യാത്രക്കാരുടെ പബ് സന്ദർശിക്കുക.
  • വ്യക്തിഗത വിവരങ്ങൾ എഴുതുന്നത് ചെയ്യുന്നത് ഒഴിവാക്കുക.
  • പാഴ് എഴുത്തുകളോ സ്വയം പ്രചാരണമോ പാടില്ല'; വ്യക്തിപരമായ അവലോകനങ്ങൾ പങ്കിടുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നു, പക്ഷേ പുകഴ്ത്തലുകൾ വേണ്ട എന്ന വിക്കിയാത്ര നയം ഈ താളിനും ബാധകമാണ്.
  • പുതിയ അറിയിപ്പുകൾ ലഭിക്കാൻ, വിഭാഗത്തിന്റെ മുകളിൽ വലത് കോണിലുള്ള "സബ്‌സ്‌ക്രൈബ് ചെയ്യുക" ബട്ടണിൽ ക്ലിക്കുചെയ്യുക.
വിക്കിമാർപ്പുകൾ (കാണാനായി ഇവിടെ ഞെക്കുക)

നിങ്ങൾ ഇവിടെ പുതിയ ആളാണെങ്കിൽ, ഈ താളിലേക്ക് സംഭാവന ചെയ്യാൻ മിക്ക വിക്കി മാർക്കപ്പുകളും മനസ്സിലാക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും, നിങ്ങൾ സോഴ്‌സ് എഡിറ്റർ ഉപയോഗിക്കുകയാണെങ്കിൽ, ഇതാ ചില നുറുങ്ങുകൾ, ഇവ മനസ്സിലാക്കിയിരിക്കുന്നത് വേഗത്തിൽ എഴുതാൻ സഹായകമാകും:

  • '''കട്ടിയുള്ള എഴുത്ത്''' gives 'കട്ടിയുള്ള എഴുത്ത്;
  • ''ചരിച്ചുള്ള എഴുത്ത്'' gives ചരിച്ചുള്ള എഴുത്ത്;
  • [[കേരളം]] gives കേരളം ( [[]] എന്ന ചിഹ്നം താളുകളെ ബന്ധിപ്പിക്കാനുപയോഗിക്കുക);
  • {{w|Kerala}} gives Template:Wy/ml/W ( {{}} എന്ന ചിഹ്നം ടെംപ്ലേറ്റുകൾ ചേർക്കുനുപയോഗിക്കുക);
  • [https://example.com/ ഉദാഹരണം] ഉദാഹരണം എന്ന പുറത്തേക്കുള്ള കണ്ണി ലഭ്യമാക്കുന്നു.
  • Use * കുത്തിട്ട പട്ടിക നൽകും.
  • Use # നമ്പറിട്ട പട്ടിക നൽകും.
പൊതുവായ നിരാകരണങ്ങൾ (വികസിപ്പിക്കാൻ ക്ലിക്കുചെയ്യുക)

ഇത് ആർക്കും തിരുത്താൻ കഴിയുന്ന ഒരു യാത്രാ സഹായിയാണ്, ഇത് പൂർണ്ണമായും സന്നദ്ധപ്രവർത്തകരുടെ സംഭാവനകളെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങൾ പരമാവധി ശ്രമിക്കുന്നു, എന്നാൽ ഏതൊരു ഓൺലൈൻ ക്രൗഡ്‌സോഴ്‌സ് പ്ലാറ്റ്‌ഫോമിനെയോ ഫോറത്തെയോ പോലെ, ഈ പേജിലോ സൈറ്റിലെ മറ്റെവിടെയെങ്കിലുമോ ഉള്ള വിവരം കാലികമോ പൂർണ്ണമായും കൃത്യമോ ആണെന്ന് ഉറപ്പുനൽകാൻ കഴിയില്ല. കൂടുതൽ സമഗ്രമായ വിവരം ലഭിക്കുന്നതിനായി മറ്റ് ഉറവിടങ്ങളെ വിവരങ്ങളും പരിഗണിക്കുക.

പ്രത്യേകിച്ച്, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ചോദ്യങ്ങൾക്ക് മറ്റ് ഉറവിടങ്ങളുമായി ബന്ധപ്പെടുക:

  • ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടുക
  • അപകടകരമായ പ്രദേശങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന യാത്രാ ഉപദേശങ്ങൾക്കായി നിങ്ങളുടെ സ്വന്തം സർക്കാരിനോടോ മറ്റോ ബന്ധപ്പെടുക.
  • വിസകൾക്കും യാത്രാ നിയന്ത്രണങ്ങൾക്കും വേണ്ടി സന്ദർശിക്കാനുദ്ദേശിക്കുന്ന രാജ്യത്തെ സർക്കാരുമായി ബന്ധപ്പെടുക.
  • മറ്റ് നിയമപരമായ പ്രശ്നങ്ങൾക്ക് ഒരു അഭിഭാഷകനെ ആശ്രയിക്കുക.

ഈ സൈറ്റിലുള്ളതൊന്നും വൈദ്യോപദേശമോ നിയമോപദേശമോ ആയി കണക്കാക്കരുത്.

താത്കാലിക അഡ്മിനായുള്ള നാമനിർദ്ദേശം

[edit | edit source]

മലയാളം വിക്കിയാത്രയുടെ വിവിധ തരത്തിലുള്ള അഡ്മിൻ ജോലികൾ ചെയ്യാനുളള അവകാശം ലഭിക്കുന്നതിനായുള്ള അപേക്ഷ ഇൻക്യുബേറ്ററിലെ Incubator:Administrators#Ranjithsiji(Wy/ml) എന്ന സ്ഥലത്ത് നൽകിയിട്ടുണ്ട്. ഇവിടെ താൽക്കാലിക അഡ്മിൻ അവകാശം ലഭിക്കുന്നത് വളരെ കാലമായി മുടങ്ങിക്കിടക്കുന്ന വിവിധ തരത്തിലുള്ള ജോലികൾ (താളുകൾ മായ്ക്കുക, ലയിപ്പിക്കുക, തിരിച്ചുവിടുക) എന്നിവ ചെയ്യാൻ സഹായിക്കുമെന്ന് വിചാരിക്കുന്നു. എല്ലാവരുടെയും അഭിപ്രായം രേഖപ്പെടുത്തുക. സ്വയം നാമനിർദ്ദേശം സമർപ്പിക്കുന്നു. -- Ranjithsiji (talk) 15:58, 1 July 2026 (UTC)Reply