Wy/ml/വിക്കിയാത്ര:നീക്കം ചെയ്യൽ നയം
Appearance
| ഈ താൾ ചുരുക്കത്തിൽ: ചില മാനദണ്ഡങ്ങൾ പാലിച്ചാൽ ലേഖനങ്ങളും ചിത്രങ്ങളും നീക്കം ചെയ്യാവുന്നതാണ്. ഒരു ലേഖനമോ ചിത്രമോ നീക്കം ചെയ്യണണമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത് നീക്കം ചെയ്യാൻ നിർദ്ദേശിക്കുക. പരീക്ഷണങ്ങൾ, സ്പാം അല്ലെങ്കിൽ പ്രകടമായ പകർപ്പവകാശ ലംഘനങ്ങൾ പോലുള്ള ചില ഇനങ്ങൾ വേഗത്തിൽ നീക്കം ചെയ്യാൻ കഴിയും. |

എല്ലാം വിക്കിയാത്രയിൽ ഉൾപ്പെടുന്നില്ല. നമുക്ക് ചിലപ്പോൾ ലേഖനങ്ങൾ, ഫയലുകൾ, ഫലകങ്ങൾ എന്നിവ നീക്കം ചെയ്യേണ്ടി വരും; എന്തുകൊണ്ട്, എങ്ങനെ അത് ചെയ്യണമെന്ന് ഈ നയം നിർവചിക്കുന്നു.
ഏതൊരു ലേഖനത്തിന്റെയും പൂർണ്ണമായോ ഭാഗികമായോ ഉള്ളടക്കം ഏത് ഉപയോക്താവിനും എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാം. ഉള്ളടക്കം നീക്കം ചെയ്യണമെന്ന് പറയുന്നില്ല, പക്ഷേ ഓരോ ഉപയോക്താവിനും ലേഖന വാചകം നീക്കം ചെയ്യാനുള്ള സാങ്കേതിക സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ സൈറ്റിലെ ലേഖനത്തിന്റെ തലക്കെട്ടും ഉള്ളടക്കവും നീക്കം ചെയ്യാൻ അഡ്മിനിസ്ട്രേറ്റർമാർക്ക് മാത്രമേ കഴിയൂ.