Wy/ml/വടക്കൻ പറവൂർ
എറണാകുളം ജില്ലയിലെ ഒരു പ്രാചീന നഗരമാണ് വടക്കൻ പറവൂർ. പുരാതന ചേര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായിരുന്നു ഈ നഗരവും അതിനോട് ചേർന്നുള്ള ഗ്രാമങ്ങളും. പുരാതന ലോകത്തിലെ ഏറ്റവും വലിയ തുറമുഖം എന്ന് വാഴ്ത്തപ്പെട്ട നഷ്ടപ്പെട്ട തുറമുഖ നഗരമായ മുസിരിസിലേക്ക് വെളിച്ചം വീശുന്ന ആദ്യത്തെ പ്രധാന ഖനനങ്ങളോടെയാണ് ഈ നഗരം പ്രശസ്തിയിലേക്ക് ഉയർന്നത്.
മനസ്സിലാക്കുക
[edit | edit source]പറവൂർ പട്ടണം കൊച്ചി കോർപ്പറേഷൻ പരിധിയിൽ നിന്ന് വെറും 22 കിലോമീറ്റർ അകലെയാണ്.
എത്തിച്ചേരുക
[edit | edit source]പറവൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. അങ്കമാലി, ആലുവ എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. അങ്കമാലിയിൽ നിന്നും ആലുവയിൽ നിന്നും പറവൂരിലേക്ക് ബസ് ലഭ്യമാണ്.
ചുറ്റിക്കറങ്ങുക
[edit | edit source]എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പറവൂരിലേക്ക് ബസ്സ് ലഭ്യമാണ്. ഓട്ടോ, ടാക്സി, ഉബർ, ഒല എന്നിവയും സുലഭമാണ്.
ചുറ്റിക്കാണുക
[edit | edit source]- ചേന്ദമംഗലം കൊട്ടാരം കോട്ട, ചേന്ദമനലം (വടക്കൻ പറവൂരിന് സമീപം) ചരിത്രപരമായി കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്ത് അച്ചന്റെ ആസ്ഥാനമാണ്. 1820-കളിൽ ബ്രിട്ടീഷുകാർക്കെതിരായ കലാപത്തിനുള്ള പദ്ധതികൾ ഇവിടെയായിരുന്നു ആവിഷ്കരിക്കപ്പെട്ടത്. പ്രവർത്തനക്ഷമമായ ഒരു ജൂത സിനഗോഗും ഒരു വലിയ വിപണിയും ഇവിടുത്തെ ചില ആകർഷണങ്ങളാണ്. ഇപ്പോൾ ഈ പ്രദേശം കൈത്തറി നെയ്ത്തിനും കയർ നിർമ്മാണത്തിനും പ്രശസ്തമാണ്.
- ദക്ഷിണ മൂകാംബിക ക്ഷേത്രംവടക്കൻ പറവൂരിലെ പ്രസിദ്ധമായ ഒരു സരസ്വതി ക്ഷേത്രമാണ്. താമരക്കുളത്തിന് നടുവിലാണ് ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്. വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്നതിന് ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടാറ്.
- കോട്ടക്കാവ് മാർത്തോമ്മാ സീറോ മലബാർ തീർത്ഥാടക ദേവാലയം ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ച്, യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളായ സെന്റ് തോമസാണ് എ.ഡി 52-ൽ ഈ പള്ളി സ്ഥാപിച്ചത് എന്നണ് വിശ്വാസം.
- പറവൂർ സിനഗോഗ്
- സെന്റ് തോമസ് യാക്കോബായ സിറിയൻ പള്ളി
- ചെറായി ബീച്ച് വടക്കൻ പറവൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ചെറായി ബീച്ച്. ബീച്ചിനടുത്തുള്ള തടാകങ്ങളിൽ ബോട്ട് സവാരി നടത്താം. കുളിക്കാനും സൂര്യസ്നാനത്തിനും അവസരമുണ്ട്.
വാങ്ങുക
[edit | edit source]കഴിക്കുക
[edit | edit source]കുടിക്കുക
[edit | edit source]ഉറങ്ങുക
[edit | edit source]ചെറായിയിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ രണ്ട് ത്രീ സ്റ്റാർ ഹോട്ടലുകളും കുറച്ച് റിസോർട്ട് ശൈലിയിലുള്ള താമസ സൗകര്യങ്ങളും ലഭ്യമാണ്.
അടുത്ത ലക്ഷ്യസ്ഥാനം
[edit | edit source]