Wy/ml/മലയാറ്റുർ
എറണാകൂളം ജില്ലയിലെ ഒരു ഗ്രാമമാണ് മലയാറ്റൂർ. പെരിയാർ നദിക്കരയിലാണ് മലയാറ്റൂർ സ്ഥിതിചെയ്യുന്നത്. ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടി പള്ളി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 15 കി.മീ. അകലെയാണ് മലയാറ്റൂർ.





മനസ്സിലാക്കാം
[edit | edit source]കൊച്ചി നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറി വടക്കു്-കിഴക്കായിട്ടാണ് മലയാറ്റൂർ സ്ഥിതി ചെയുന്നത്. ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടി പള്ളി, മണപ്പാട്ടുചിറ എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ.
എത്തിച്ചേരാൻ
[edit | edit source]കാലടിയിൽ നിന്ന് 10 കി.മീ അകലെയായാണ് മലയാറ്റൂർ സ്ഥിതിചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. അങ്കമാലി, ആലുവ എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. അങ്കമാലിയിൽ നിന്നും കാലടിയിൽ നിന്നും മലയാറ്റൂരിലേക്ക് ബസ് ലഭ്യമാണ്.
യാത്രാമാർഗ്ഗങ്ങൾ
[edit | edit source]റോഡ് മാർഗ്ഗം
[edit | edit source]എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് അങ്കമാലി യിൽ നിന്ന് കാലടി വഴി മലയാറ്റൂരിലേക്ക് ബസ് ലഭിക്കും. എൻഎച്ച് 544-ൽ നിന്ന് അങ്കമാലിയിൽ വച്ച് എം. സി റോഡ്ലേക്ക് തിരിഞ്ഞ് കാലടിയിലെത്തുക. കാലടിയിൽ നിന്ന് തിരിഞ്ഞ് മലയാറ്റൂർ റൂട്ടിൽ വരാവുന്നതാണ്.
മൂന്നാർ, കോതമംഗലം ഭാഗത്തുനിന്ന് കുറുപ്പംപടിയിൽനിന്ന് തിരിഞ്ഞ് കോടനാട് വഴി പാലം കടന്ന് മലയാറ്റൂരിലെത്താം.
ആലുവ, പെരുമ്പാവൂർ നിന്ന് എം.സി റോഡ്ൽ വല്ലത്തുവച്ച് തിരിഞ്ഞ് കൂവപ്പടി വഴി കോടനാട് പാലം കടന്ന് മലയാറ്റൂരിലെത്താം