Wy/ml/മദീന
- ഈ പേരുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങൾ കാണുവാൻ, Wy/ml/മദീന (വിവക്ഷകൾ) നോക്കുക.
സൗദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് മദീന (അറബി: المدينة, മദീന). അൽ മദീന അൽ മുനവ്വറ (അറബി: المدينة المنورة, അൽ-മദീന അൽ-മുനവ്വറ) എന്നാണ് ഔദ്യോഗിക നാമം. ഇസ്‌ലാമിക സംസ്കാരത്തിന്റെയും നാഗരികതയുടെയും കളിത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മദീന മുസ്‌ലിം പവിത്ര പ്രദേശങ്ങളിൽ രണ്ടാമത്തേതാണ്. ഹജ്ജ് - ഉംറ തീർത്ഥാടകർ പൊതുവേ മദീന കൂടി സന്ദർശിച്ചുവരുന്നു. ഇത് പക്ഷേ, നിർബന്ധമായ ഒരു കാര്യമല്ല എങ്കിലും വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്.
വിവരണം
| മദീന | ||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Climate chart (explanation) | ||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||

മദീന നിവാസികളുടെ ക്ഷണപ്രകാരം മക്കയിൽ നിന്ന് പലായനം ചെയ്ത് പ്രവാചകൻ മുഹമ്മദ് മദീനയിൽ എത്തിച്ചേർന്നു. പിന്നീട് അവിടെ ജീവിച്ച പ്രവാചകൻ, 632-ൽ അന്തരിച്ചു. ഇന്ന് മദീന പള്ളി നിലനിൽക്കുന്ന പ്രദേശത്താണ് നബിയുടെ വസതിയും ഖബറിടവും സ്ഥിതിചെയ്തിരുന്നത്.
നഗരവിവരങ്ങൾ
- Medina Regional Municipality[പ്രവർത്തിക്കാത്ത കണ്ണി]
എത്തിച്ചേരാൻ
സൗദിക്ക് പുറത്തുനിന്നും മദീനയിൽ എത്തിച്ചേരാനായി പ്രധാനമായും വിമാനമാർഗ്ഗമാണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത്. ഹജ്ജ് വിസ, ഉംറ വിസ, വിസിറ്റ് വിസ എന്നിവയിലേതെങ്കിലും ആവശ്യമായി വന്നേക്കാം.
വിമാനമാർഗ്ഗം
മദീനയിൽ തന്നെ എയർപോർട്ട് ഉണ്ട്, എങ്കിലും തീർത്ഥാടകർ കൂടുതലും വരുന്നത് ജിദ്ദ എയർപോർട്ട് വഴിയാണ്. ജിദ്ദയിൽ നിന്ന് മക്കയിലേക്കും മദീനയിലേക്കും ബസ്, ട്രെയിൻ, ടാക്സി സർവീസുകൾ ലഭ്യമാണ്.
ചെറിയ ഒരു വിമാനത്താവളമാണ് മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപോർട്ട്. വളരെ കുറഞ്ഞ സർവീസുകൾ മാത്രമേ അന്താരാഷ്ട്ര തലത്തിൽ ഇവിടേക്കുള്ളൂ. ഇന്നുള്ള സർവ്വീസുകൾ പോലും വഹിക്കാൻ ശേഷി ഇതിന് നിലവിൽ ഇല്ല. മദീന എയർപോർട്ടിൽ നിന്നും ബസ്, ടാക്സി സർവീസ് വഴി നഗരത്തിലെത്താം. ബസ് സർവീസ് മികച്ചതും ചെലവ് കുറഞ്ഞതുമാണ്.
ബസ് മാർഗ്ഗം
സൗദി അറേബ്യയുടെ പൊതുഗതാഗത സംവിധാനമായ സാപ്‌റ്റ്‌കോയും മറ്റു ചില സ്വകാര്യ ബസ് സർവീസുകളുമാണ് മദീനയിൽ ഉള്ളത്.
ട്രെയിൻ മാർഗം
മദീന-ജിദ്ദ-മക്ക അതിവേഗ ട്രെയിൻ സർവീസ് വളരെ കാര്യക്ഷമമായി നടക്കുന്നുണ്ട്. ദിവസവും 15 വീതം സർവീസുകൾ നിലവിലുണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ ജിദ്ദയിൽ നിന്ന് മദീനയിലെത്താനായി ട്രെയിൻ വഴി സാധിക്കുന്നു.
- 1 Medina railway station, King Abdul Aziz Rd (East of the centre).
Get around

ബസ് മാർഗം
നഗരഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 2025-ൽ പുതിയ ബസ് സർവീസ് നിലവിൽ വന്നു. ബാങ്ക് കാർഡ് വഴി ബസ്സിൽ തന്നെ ഇതിന് പണമടക്കാവുന്നതാണ്. ഇതിന്റെ റൂട്ടുകൾ ഗൂഗ്‌ൾ മാപ്, ആപ്പ് എന്നിവയിൽ ലഭ്യമാണ്.
ടാക്സി മാർഗം
ടാക്സി സർവീസുകൾ ലഭ്യമാണ്. ഊബർ, കരീം പോലുള്ള ഓൺലൈൻ സർവീസുകളും കാണാം. അനധികൃത ടാക്സികളും വ്യക്തികൾ ഓടിക്കുന്നുണ്ട്.