Wy/ml/പേപ്പാറ
കേരളത്തിലെ തിരുവനന്തപുരത്തിന് ഏകദേശം 50കി.മി. വടക്ക് കിഴക്ക് ഭാഗത്തായി തിരുവനന്തപുരം- പൊന്മുടിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പേപ്പാറ. പേപ്പാറ ഡാമും വന്യജീവിസംരക്ഷണകേന്ദ്രവും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ അണക്കെട്ടും ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം എന്നും അറിയപ്പെടുന്നു. 1983-ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായി.
ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും( amphibians) 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്.ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലോട് റിസർവിന്റേയും കൊട്ടൂർ റിസർവിന്റെയും വനഭാഗങ്ങൾ ഉൾപ്പെടുന്നു.
വിവരണം
[edit | edit source]ഈ മൊത്തം വനപ്രദേശം മലകൾ നിറഞ്ഞതാണ്. മലനിരകൾ 100 മുതൽ 1717 മീറ്റർ വരെ ഉയരമുണ്ട്. ഇതിൽ പ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m) എന്ന കുന്നാണ്. കൂടാതെ അതിരുമല (1594m), അറുമുഖകുന്ന് (1457m), കോവിൽതെരിമല (1313m)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ് . ഒരു വർഷത്തെ ശരാശരി ലഭിക്കുന്ന മഴ 2500 മില്ലീമീറ്റർ ആണ്. ഈ പ്രദേശം വന്യജീവി സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 44 കിലോമീറ്റർ ദൂരമുണ്ട് പേപ്പാറയിലേയ്ക്ക്. സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം ജനുവരി മുതൽ മാർച്ച് മാസങ്ങളിൽ. ഇവിടുത്തേക്ക് എത്തി ച്ചേരാനായി ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം റയിൽവേ സ്റ്റേഷനും, അടുത്ത വിമാനത്താവളം - തിരുവനന്തപുരം വിമാനത്താവളവുമാണ്. വിവിധ ഡിപ്പോകളിൽ നിന്നായി കെ.എസ്.ആർ.ടി.സി വക ബസ്സുകളും സ്വകാര്യവാഹനങ്ങളും ലഭ്യമാണ്.