Wy/ml/പീരുമേട്
പീരുമേട് (Peermade) കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു മലമ്പ്രദേശ പട്ടണമാണ്.
മനസ്സിലാക്കുക
[edit | edit source]സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 915 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതിഭംഗി കൊണ്ടും തോട്ടവിളകൾ കൊണ്ടും ഏറെ പ്രശസ്തമാണ്.
കാലാവസ്ഥ
[edit | edit source]വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന കുളിർമ്മയുള്ള കാലാവസ്ഥ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു
സംസാരഭാഷ
[edit | edit source]പട്ടണത്തിലെ ഔദ്യോഗിക ഭാഷ മലയാളം ആണ്. ചെറിയൊരു ശതമാനം തദ്ദേശവാസികൾ തമിഴ്, ഇതരസംസ്ഥാന ഭാഷകൾ സംസാരിക്കുന്നു. എന്നിരുന്നാലും, പട്ടണത്തിലെ മിക്ക നാമഫലകങ്ങളും മലയാളത്തിലും, ഇംഗ്ലീഷിലും ദ്വിഭാഷകളാണ്. മലയാളത്തിനും ഇംഗ്ലീഷിനും പുറമേ, മിക്ക കടയുടമകൾക്കും ടൂറിസ്റ്റ് ഗൈഡുകൾക്കും തമിഴ് മനസ്സിലാക്കാനും സംസാരിക്കാനും കഴിയും.
എത്തിച്ചേരുക
[edit | edit source]തേക്കടിയിലേക്കുള്ള യാത്രയിലെ പ്രധാനപ്പെട്ട ഒരു ഇടത്താവളമായതിനാൽ പീരുമേട്ടിലേക്ക് എത്തിച്ചേരുന്നത് വളരെ എളുപ്പമാണ്.
വിമാന മാർഗ്ഗം
[edit | edit source]പീരുമേടിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (COK IATA) ആണ്. ഏകദേശം 130 കി.മീ. അകലെയുള്ള വിമാനത്താവളത്തിൽ നിന്ന് പ്രീ-പെയ്ഡ് ടാക്സികൾ ലഭ്യമാണ്. അല്ലെങ്കിൽ ബസ് മാർഗ്ഗം എറണാകുളം/വൈറ്റിലയിൽ എത്തിയാൽ അവിടെ നിന്ന് പീരുമേട്ടിലേക്ക് നേരിട്ടുള്ള ബസുകൾ ലഭിക്കും. ഏകദേശം 3 മുതൽ 4 മണിക്കൂർ വരെയാണ് യാത്രാസമയം.
റയിൽ മാർഗ്ഗം
[edit | edit source]കോട്ടയം ആണ് പീരുമേടിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് കോട്ടയത്തേക്ക് ട്രെയിൻ സൗകര്യമുണ്ട്. കോട്ടയത്ത് നിന്ന് കുമളി/തേക്കടി ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ പീരുമേട് വഴി കടന്നുപോകുന്നു. ടാക്സിയിൽ ഏകദേശം 2 മുതൽ 2.5 മണിക്കൂർ കൊണ്ട് ഇവിടെ എത്താം. ദൂരം: ഏകദേശം 75 കി.മീ.
റോഡ് മാർഗ്ഗം
[edit | edit source]കൊല്ലം - തേനി ദേശീയപാതയിൽ (NH 183) സ്ഥിതി ചെയ്യുന്നതിനാൽ റോഡ് മാർഗ്ഗമുള്ള യാത്ര വളരെ സൗകര്യപ്രദമാണ്.
- കൊച്ചിയിൽ നിന്ന്: മൂവാറ്റുപുഴ, കാഞ്ഞിരപ്പള്ളി വഴി ഏകദേശം 130 കിലോമീറ്റർ.
- കോട്ടയത്ത് നിന്ന്: കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വഴി ഏകദേശം 75 കിലോമീറ്റർ.
- തിരുവനന്തപുരത്ത് നിന്ന്: കൊട്ടാരക്കര, അടൂർ വഴി ഏകദേശം 170 കിലോമീറ്റർ.
പൊതുഗതാഗതം: കോട്ടയം, എറണാകുളം, കുമളി എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ ലഭ്യമാണ്. മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള മലയോര പാതയിലൂടെയുള്ള യാത്ര അതിമനോഹരമാണ്.
ചുറ്റിക്കറങ്ങുക
[edit | edit source]ഓട്ടോറിക്ഷ
[edit | edit source]ഹ്രസ്വദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണിത്. പീരുമേട് ടൗൺ, കുട്ടിക്കാനം തുടങ്ങിയ പ്രധാന കവലകളിൽ ഓട്ടോ സ്റ്റാന്റുകൾ ലഭ്യമാണ്. സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാൻ ഓട്ടോറിക്ഷകൾ സൗകര്യപ്രദമാണ്.
ലോക്കൽ ബസുകൾ
[edit | edit source]
ചുറ്റിക്കാണുക
[edit | edit source]പ്രധാന വെള്ളച്ചാട്ടങ്ങൾ
[edit | edit source]വീക്ഷണകേന്ദ്രങ്ങൾ
[edit | edit source]മറ്റുള്ള ആകർഷണങ്ങൾ
[edit | edit source]കഴിക്കുക
[edit | edit source]കുടിക്കുക
[edit | edit source]ഉറങ്ങുക
[edit | edit source]ബന്ധപ്പെടുക
[edit | edit source]അടുത്ത യാത്ര
[edit | edit source]
