Jump to content

Wy/ml/നെല്ലിയാമ്പതി

From Wikimedia Incubator
< Wy‎ | ml
Wy > ml > നെല്ലിയാമ്പതി

നെല്ലിയാമ്പതി സീറാർ കുണ്ടിൽ നിന്നുള്ള പാലക്കാട് ജില്ലയുടെ കാഴ്ച കേരളത്തിലെ പാലക്കാട് ജില്ലാ‍ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്.

നെല്ലിയാമ്പതി പോത്തുണ്ടി ഡാം

മനസ്സിലാക്കാന്‍

[edit | edit source]
നെല്ലിയാമ്പതി മലകളിലെ ഒരു ചെറിയ കാട്ടരുവി

പേരിനു പിന്നില്‍

[edit | edit source]

നെല്ലി ദേവതയുടെ ഊര്‌ എന്നാണ്‌ നെല്ലിയാമ്പതിയുടെ അർത്ഥം.കേരളത്തിലെ ആദിമനിവാസികൾ തങ്ങളുടെ ദൈവങ്ങൾ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവരാണ്‌. ഇതിൽ തന്നെ കാർഷിക വൃത്തിയിലേർപ്പെട്ടിരുന്നവർ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ നെല്ലിമരത്തിൽ ആസ്ഥാനമാക്കിയ ദേവതയുടെ പേരിൽ നിന്നാണ്‌ നെല്ലിയാമ്പതിയുടെ സ്ഥലനാമോല്പ്പത്തി. (പതി എന്നാൽ ഊര്‌ എന്നർത്ഥം). പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നുണ്ട്.

നെല്ലിയാമ്പതിയിലെ മാമ്പാറ
തേയിലത്തോട്ടം

ഭൂമിശാസ്ത്രം

[edit | edit source]

നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകാട്ടി നെന്മാറയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ്. കൈകാട്ടിയിൽ‍ നിന്ന് 9 കിലോമീറ്റർ അകലെയുള്ള പോത്തുണ്ടി ഡാം അടുത്തുള്ള നെൽ‌വയലുകളിൽ കാർഷിക ജലസേചനത്തിന് ജലം നൽകുന്നു. നെല്ലിയാമ്പതി മലയുടെ താഴ്വാരത്തിലാണ് ഈ അണക്കെട്ട്. ഇവിടെ നിന്ന് 17 റോഡ് കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോവുന്നു. ധാരാളം ഹെയർപിൻ വളവുകൾ ഈ വഴിയിൽ ഉണ്ട്. പോത്തുണ്ടി ഡാം കഴിയുമ്പോൾ കാണുന്ന സർക്കാർ വനങ്ങളിൽ ഭീമാകാരമായ തേക്ക് മരങ്ങളെ കാണാം. നെല്ലിയാമ്പതിയിലേക്കുള്ള റോഡ് വളരെ ഇടുങ്ങിയതാണ്. വഴിയിൽ കുരങ്ങ്, മാൻ, മുള്ളൻ‌പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ കാണാം. മഴക്കാലത്ത് ഈ വഴിയിൽ നിന്ന് പല വെള്ളച്ചാട്ടങ്ങളെയും കാണാം. ഉയരത്തിൽ നിന്നുള്ള പോത്തുണ്ടി ഡാമിന്റെ ദൃശ്യം വളരെ മനോഹരമാണ്.

സൗകര്യങ്ങള്‍

[edit | edit source]
കേശവൻ പാറ

കൈകാട്ടിയിൽ സർക്കാർ നടത്തുന്ന ഒരു അതിഥിഭവനം ഉണ്ട്. സസ്യ-സസ്യേതര ഭക്ഷണം ഇവിടേ ലഭ്യമാണ്.

പുറം ലോകവുമായുള്ള ഏക പൊതു ഗതാ‍ഗത മാർഗ്ഗം കെ.എസ്.ആർ.ടി.സി.യുടെ ബസ്സുകൾ ആണ്. പാലക്കാടിനും നെല്ലിയാമ്പതിക്കും ഇടയ്ക്ക് സർക്കാർ ബസ്സുകൾ ഓടുന്നു. മലമ്പ്രദേശങ്ങളിൽ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാർഗ്ഗം. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളിൽ കൊണ്ടുവരുന്നു.

നെല്ലിയാമ്പതി കുന്നുകൾ

കേരളത്തിലെ വികസിത സ്ഥലങ്ങളിൽ നിന്ന് ദൂരെയാണെങ്കിലും ഇവിടെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ)-ന്റെ ഒരു ടെലെഫോൺ എക്സ്ചേഞ്ച് ഉണ്ട്. ഏറ്റവും പുതിയ ഓപ്ടിക്കൽ ഫൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ ടെലിഫോൺ എക്സ്ചേഞ്ച് നെല്ലിയാമ്പതിയെ പുറം‌ലോകവുമായി ബന്ധിപ്പിക്കുന്നു. ഇന്ന് ഒരു മൊബൈൽ ടവറും ഇവിടെ നിലവിലുണ്ട്. ഇടുങ്ങിയ മലമ്പാത വികസിപ്പിച്ച് വീതികൂട്ടുന്ന പണി പുരോഗമിക്കുന്നു. തെയിലത്തോട്ടങ്ങളിലെ തൊഴിലാളികളിൽ കൂടുതലും തമിഴ്‌നാട്ടിൽ നിന്നും വന്നവരാണ്. ഇവർ നാലോ അഞ്ചോ വീടുകൾ ഒരു വരിയിൽ ഉള്ള ‘പടി’ എന്ന താമസ സ്ഥലങ്ങളാണ് താമസിക്കാൻ നൽകിയിരിക്കുന്നത്. മണലരൂ എസ്റ്റേറ്റ് തൊഴിലാളികളുടെ കുട്ടികൾക്കായി ഒരു വിദ്യാലയവും തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി ഒരു ആശുപത്രിയും നടത്തുന്നു.

വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍

[edit | edit source]
നെല്ലിയാമ്പതിയിലെ സീതാർകുണ്ട് വ്യൂ പോയന്റ്

കൈകാട്ടിക്ക് അടുത്തായി പല മനോഹരമായ സ്ഥലങ്ങളും ഉണ്ട്. കേശവൻപാറ എന്ന സ്ഥലത്തുനിന്നും നോക്കിയാൽ താഴെ താഴ്വാരത്തിന്റെ മനോഹരമായ പ്രകൃതി ദൃശ്യം കാണാം. എ.വി. തോമസ് ആന്റ് കമ്പനിയുടെ മണലരൂ തെയില എസ്റ്റേറ്റ് വളരെ അടുത്താണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെയില ഉല്പാദിപ്പിക്കുന്ന എസ്റ്റേറ്റ് ആണ് മണലരൂ എസ്റ്റേറ്റ്. ഇവിടെയുള്ള തോട്ട-കടയിൽ നിന്നും സന്ദർശകർക്ക് തോട്ടത്തിൽ ഉല്പാദിപ്പിച്ച തെയില വാങ്ങാൻ കഴിയും. കേരള സർക്കാർ നടത്തുന്ന ഒരു ഓറഞ്ച്, പച്ചക്കറി തോട്ടവും ഓഫീസും കൈകാട്ടിക്ക് അടുത്താണ്. ഈ തോട്ടത്തിൽ നിന്നും സ്ക്വാഷ്, ജാം, കൈതച്ചക്ക, പാഷൻ ഫ്രൂട്ട്, പേരക്ക തുടങ്ങിയ പഴങ്ങൾ വാങ്ങാൻ കഴിയും. വഴുതനങ്ങ, പയർ, മുളക്, ചീര തുടങ്ങിയ പച്ചക്കറികളും ഇവിടെനിന്നും വാങ്ങാം. വീക്കേ കമ്പനി നടത്തുന്ന മറ്റൊരു തെയില തോട്ടവും തെയില ഫാക്ടറിയും ഇവിടെനിന്നും അടുത്ത് ചന്ദ്രമല എസ്റ്റേറ്റിലാണ്. എല്ലാ കാപ്പി, തേയില തോട്ടങ്ങളും ഇവിടെ ആരംഭിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇവ പിന്നീട് തദ്ദേശീയർക്ക് വിൽക്കുകയായിരുന്നു. ഈ പ്രദേശത്തെ പരിസ്ഥിതി സന്തുലിതാവസ്ഥയെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളായിരുന്ന ബ്രിട്ടീഷുകാർ ഇവിടത്തെ പ്രകൃതി വിഭവങ്ങൾ ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിച്ചുള്ളൂ.

നെല്ലിയാമ്പതി പള്ളി
നെല്ലിയാമ്പതി കാഴ്ചാഭവനം

ബ്രിട്ടീഷുകാർ തങ്ങൾക്കു വേണ്ടിയും തെയിലത്തോട്ടങ്ങളുടെ കാര്യസ്ഥന്മാർക്കു വേണ്ടിയും നിർമ്മിച്ച ഭവനങ്ങൾ അവയുടെ നിർമ്മിതിയിലും രൂപകല്പനയിലും വളരെ മനോഹരമാണ് . ഈ പ്രദേശത്തിന്റെ തണുത്ത കാലാവസ്ഥയ്ക്ക് യോജിച്ചതാണ്. ഭവനങ്ങളുടെ തറയും ചുമരുകളും തണുപ്പ് കടക്കാതിരിക്കാനായി തടി കൊണ്ട് പാകിയിരിക്കുന്നു. വീടുകളിൽ നെരിപ്പോടും ഉണ്ട്. ബ്രിട്ടീഷുകാരുടെ എല്ലാ വീടുകളുടെയും മുന്നിൽ നല്ല പൂന്തോട്ടങ്ങളും ഉണ്ട്.

മറ്റൊരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് സീതാർകുണ്ട്. രാമനും ലക്ഷ്മണനും സീതയും വനവാസക്കാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നാണ് വിശ്വാസം. സീത ഇവിടത്തെ കാട്ടുചോലയിൽ നിന്ന് വെള്ളമെടുത്ത് പൂജകൾ അർപ്പിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. മലമുകളിൽ നിന്ന് ദൂരെനിന്നുതന്നെ സീതാർകുണ്ട് കാണാം. ദൂരെയുള്ള ചുള്ളിയാർ, മീങ്കാര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും മലമുകളിൽ നിന്ന് കാണാൻ കഴിയും.

എത്തിച്ചേരാനുള്ള വഴി

[edit | edit source]
നെല്ലിയാമ്പതി അരുവി
  • ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കോയമ്പത്തൂർ
  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ: പാലക്കാട്, തൃശ്ശൂർ.

വഴി വിവരണം

[edit | edit source]
നെല്ലിയാമ്പതി തടാകം

വിമാനത്താവളത്തിൽ നിന്ന്: തൃശ്ശൂരിലേക്ക് 30 കിലോമീറ്റർ വരിക. ഇവിടെ നിന്ന് നെന്മാറയിലേക്ക് ടാക്സി, ബസ്സ് എന്നിവ ലഭിക്കും. (35 കി.മീ). (പാലക്കാടു നിന്ന് നെന്മാറയിലേക്കുള്ള ദൂരം - 30 കി.മീ)

നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ടാക്സിയോ ജീപ്പോ ലഭിക്കും.

ഭാഗമായത്: Wy/ml/പാലക്കാട്