Jump to content

Wy/ml/തായ്‌ലൻഡ്

From Wikimedia Incubator
< Wy | ml
Wy > ml > തായ്‌ലൻഡ്
Wy/ml/തായ്‌ലൻഡ്

Row of Buddhas in Ayutthaya

തായ്‌ലൻഡ് (തായ് : ประเทศไทยPrathet Thai അല്ലെങ്കിൽ เมืองไทยMueang Thai) തെക്കുകിഴക്കൻ ഏഷ്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രാജ്യമാണ്. അവിടെ പച്ചനിറത്തിലുള്ള കട്ടിയുള്ള കാടും, സമുദ്രത്തിലെ സ്ഫടിക നീല ജലവും വിവിധ പ്രാദേശിക ഭക്ഷണങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും. എക്സോട്ടിക്, എങ്കിലും സുരക്ഷിതവും വിലകുറഞ്ഞതും എന്നാൽ നിങ്ങൾക്കാവശ്യവുമായ എല്ലാ ആധുനിക സൗകര്യങ്ങളും തായ്സ‌ലൻഡിൽ ജ്ജീകരിച്ചിരിക്കുന്നു. ബീച്ച്‌ഫ്രണ്ട് ബാക്ക്‌പാക്കർ ഹോസ്റ്റലുകൾ മുതൽ ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര ഹോട്ടലുകൾ വരെ തായ്‌ലൻഡിൽ ഉണ്ട്.

വിനോദസഞ്ചാരത്തിൻ്റെ കനത്ത പ്രവാഹം ഉണ്ടായിരുന്നിട്ടും, തായ്‌ലൻഡ് അതിൻ്റേതായ ഒരു സംസ്‌കാരവും ചരിത്രവും, പുഞ്ചിരിയും അവരുടെ രസകരങ്ങളായ സനുക് ജീവിതരീതികളും അശ്രദ്ധരായ ആളുകളുമായി അതിൻ്റെ സവിശേഷമായ സ്വത്വം നിലനിർത്തുന്നു. നിരവധി യാത്രക്കാർ തായ്‌ലൻഡിലേക്ക് വരികയും അവരുടെ യഥാർത്ഥ പദ്ധതികൾക്കപ്പുറത്തേക്ക് താമസിക്കുകയും ചെയ്യുന്നുണ്ട്.

പ്രദേശങ്ങൾ

[edit | edit source]

തായ്‌ലൻഡിനെ അഞ്ച് ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ മേഖലകളായി തിരിക്കാം:

നഗരങ്ങൾ

[edit | edit source]
  • 1 ബാങ്കോക്ക്(กรุงเทพมหานคร) — തായ്‌ലൻഡിൻ്റെ തിരക്കേറിയ തലസ്ഥാനം, തായ്‌ക്കാർക്കിടയിൽ ക്രുങ് തെപ് എന്നറിയപ്പെടുന്നു.
  • 2 അയുത്തായ(พระนครศรีอยุธยา) — ഒരു ചരിത്ര നഗരം, യുനെസ്കോയുടെ ലോക പൈതൃക സ്ഥലവും സിയാമിൻ്റെ പഴയ തലസ്ഥാനവും (മുഴുവൻ പേര് ഫ്രാ നഖോൺ സി അയുത്തായ)
  • 3 ചിയാങ് മായ്(เชียงใหม่) — വടക്കൻ തായ്‌ലൻഡിൻ്റെ യഥാർത്ഥ തലസ്ഥാനവും ലാന സംസ്കാരത്തിൻ്റെ ഹൃദയവും
  • 4 ചിയാങ് റായ്(เมืองเชียงราย) — ഗോൾഡൻ ട്രയാംഗിൾ, വംശീയ ന്യൂനപക്ഷങ്ങൾ, പർവത യാത്രകൾ എന്നിവയിലേക്കുള്ള കവാടം
  • 5 ഹാറ്റ് യായ്(หาดใหญ่) — മലേഷ്യൻ അതിർത്തിക്കടുത്തുള്ള തെക്കൻ തായ്‌ലൻഡിലെ ഏറ്റവും വലിയ നഗരം, കൂടാതെ തെക്കൻ തായ്‌സ്, തായ്-ചൈനീസ്, മലായ് മുസ്‌ലിംകൾ എന്നിവയുടെ സമന്വയത്തിൻ്റെ കേന്ദ്രം.
  • 6 കാഞ്ചനബുരി(กาญจนบุรี) — ക്വായ് നദിക്ക് കുറുകെയുള്ള പാലത്തിൻ്റെയും രണ്ടാം ലോക മഹായുദ്ധത്തിലെ നിരവധി മ്യൂസിയങ്ങളുടെയും വീട്
  • 7 നഖോൺ റാച്ചസിമ(นครราชสีมา) — ഇസാൻ മേഖലയിലെ ഏറ്റവും വലിയ നഗരം , ഖൊരത് എന്നും അറിയപ്പെടുന്നു.
  • 8 പട്ടായ(พัทยา) — വന്യമായ രാത്രി ജീവിതത്തിന് പേരുകേട്ട പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്
  • 9 സുഖോത്തായി(สุโขทัย) — തായ്‌ലൻഡിൻ്റെ ആദ്യ തലസ്ഥാനം, ഇപ്പോഴും അവിടെ അതിശയിപ്പിക്കുന്ന അവശേഷിപ്പുകൾ ഉണ്ട്.

സംസ്കാരം

[edit | edit source]

തായ്‌ലൻഡിന്റെ സംസ്കാരം പ്രധാനമായും ബുദ്ധമതത്തിൽ അധിഷ്ഠിതമാണ്. അതിനാൽ ബുദ്ധമതത്തിന്റെ സ്വാധീനം തായ്‌ലൻഡിലെ കല, വാസ്തുവിദ്യ, സംഗീതം, നൃത്തം, സാഹിത്യം, ഭക്ഷണം എന്നിവയിൽ കാണാം. തായ്ലൻഡിലെ ചില പ്രധാന സാംസ്കാരിക സവിശേഷതകൾ:

  • ബുദ്ധമതം: രാജ്യത്തെ പ്രധാന മതം ബുദ്ധമതമാണ്. ബുദ്ധമതം തായ്‌ലൻഡിന്റെ ദൈനംദിന ജീവിതത്തെയും സാമൂഹിക ബന്ധങ്ങളെയും സ്വാധീനിക്കുന്നു. നിരവധി മനോഹരമായ ബുദ്ധക്ഷേത്രങ്ങൾ ഇവിടെയുണ്ട്.
  • രാജവാഴ്ച: തായ്‌ലൻഡിൽ രാജവാഴ്ചയാണ് നിലനിൽക്കുന്നത്. തായ്‌ലൻഡിൽ രാജാവ് രാജ്യത്തിന്റെ പ്രതീകമാണ്. അതിനാൽ തായ്‌ലൻഡിലെ ജനങ്ങൾ അവിടുത്തെ രാജാവിനെ ബഹുമാനിക്കുന്നു.
  • തായ് മസാജ്: തായ് മസാജ് ലോകമെമ്പാടും അറിയപ്പെടുന്ന ഒരു പരമ്പരാഗത ചികിത്സാരീതിയാണ്. ഇത് പേശികളെ സഹായിക്കുന്നു.
  • തായ് ഭക്ഷണം: തായ് ഭക്ഷണം രുചികരവും വൈവിധ്യപൂർണ്ണവുമാണ്. തായ്‌ലൻഡിൽ നിരവധി റെസ്റ്റോറന്റുകളും തെരുവ് ഭക്ഷണ സ്റ്റാളുകളും ഉണ്ട്.
  • ഉത്സവങ്ങൾ: തായ്‌ലൻഡിൽ നിരവധി വർണ്ണാഭമായ ഉത്സവങ്ങൾ ആഘോഷിക്കുന്നു. ലോയ് ക്രാത്തോംഗ്, സോങ്‌ക്രൺ എന്നിവ അവിടുത്തെ പ്രധാന ആഘോഷങ്ങളാണ്.

തായ്ലൻഡിന്റെ സംസ്കാരം സന്ദർശകരെ ആകർഷിക്കുന്ന ഒന്നാണ്. അവിടുത്തെ ജനങ്ങളുടെ സൗഹൃദവും ആതിഥേയത്വവും എടുത്തു പറയേണ്ട ഒന്നാണ്.