Wy/ml/തമിഴ് വാക്യപുസ്തകം
തമിഴ് (தமிழ்) ദ്രാവിഡ ഭാഷാ കുടുംബത്തിലെ പ്രോട്ടോ-ദ്രാവിഡ ഭാഷയോട് ഏറ്റവും അടുത്ത ഭാഷയാണ്. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പ്രധാനമായും തമിഴർ സംസാരിക്കുന്ന ഈ ഭാഷയ്ക്ക് മറ്റ് പല രാജ്യങ്ങളിലും ചെറിയ ഭാഷാ സമൂഹങ്ങളുണ്ട്. 1996 ലെ കണക്കനുസരിച്ച്, ലോകമെമ്പാടും 74 ദശലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന ഇത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളിൽ പതിനെട്ടാം സ്ഥാനത്താണ്. ഇന്ത്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണിത്.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ശ്രേഷ്ഠഭാഷകളിൽ ഒന്നാണ് തമിഴ്. "ഒരു ശ്രേഷ്ഠ ഭൂതകാലവുമായി തിരിച്ചറിയാവുന്ന തരത്തിൽ തുടർച്ചയായി നിലനിൽക്കുന്നതും "ലോകത്തിലെ ഏറ്റവും സമ്പന്നമായ സാഹിത്യങ്ങളിലൊന്ന്" ഉള്ളതുമായ സമകാലിക ഇന്ത്യയിലെ ഒരേയൊരു ഭാഷ" എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. തമിഴ് സാഹിത്യം 2000 വർഷത്തിലേറെയായി നിലനിൽക്കുന്നു. ശിലാശാസനങ്ങളിലും വീരശിൽപ്പങ്ങളിലും കാണപ്പെടുന്ന ആദ്യകാല ശിലാശാസന രേഖകൾ കൃ.മു. മൂന്നാം നൂറ്റാണ്ടിലേതാണ്. തമിഴ് സാഹിത്യത്തിന്റെ ആദ്യകാല കാലഘട്ടമായ സംഘ സാഹിത്യം ഏകദേശം കൃ.മു. 300 - കൃ.പി. 300 മുതലുള്ളതാണ്. കൃ.മു. ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും എഴുതപ്പെട്ട തമിഴ് ഭാഷാ ലിഖിതങ്ങൾ ഈജിപ്ത്, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 1997 ലും 2005 ലും യുനെസ്കോ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ അംഗീകരിക്കപ്പെടുകയും രജിസ്റ്റർ ചെയ്യുകയും ചെയ്ത ഇന്ത്യയിൽ നിന്നുള്ള ആദ്യകാല രണ്ട് കൈയെഴുത്തുപ്രതികൾ തമിഴിലായിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ ശിലാശാസന ലിഖിതങ്ങളിൽ 55% ത്തിലധികവും (ഏകദേശം 55,000) തമിഴ് ഭാഷയിലാണ്. 2001-ലെ ഒരു സർവേ പ്രകാരം, തമിഴിൽ 1,863 പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു, അതിൽ 353 എണ്ണം ദിനപത്രങ്ങളായിരുന്നു. മറ്റ് ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കം ചെന്ന സാഹിത്യമാണിത്. ശ്രേഷ്ഠ തമിഴ് സാഹിത്യത്തിന്റെ വൈവിധ്യവും ഗുണനിലവാരവും അതിനെ "ലോകത്തിലെ മഹത്തായ ശ്രേഷ്ഠ് പാരമ്പര്യങ്ങളിലും സാഹിത്യങ്ങളിലും ഒന്ന്" എന്ന് വിശേഷിപ്പിക്കാൻ കാരണമായി.
തമിഴ്‌നാട്ടിലും ശ്രീലങ്കയിലെ തമിഴ് സംസാരിക്കുന്ന ഭാഗങ്ങളിലും തമിഴ് പല വ്യത്യസ്ത ഭാഷാഭേദങ്ങളിൽ സംസാരിക്കപ്പെടുന്നു. തഞ്ചാവൂരിൽ സംസാരിക്കുന്ന ഭാഷാഭേദമാണ് പൊതുവെ മാനദണ്ഡമായി കണക്കാക്കപ്പെടുന്നത്.
തമിഴ് ഭാഷയ്ക്ക് മലയാളവുമായി അടുത്ത ബന്ധമുണ്ട്, കൂടാതെ കന്നഡ, തെലുങ്ക് എന്നിവയുമായി കൂടുതൽ വിദൂര ബന്ധമുണ്ട്. വടക്കേ ഇന്ത്യയിൽ സംസാരിക്കുന്ന ഭാഷകളുമായി ഇതിന് ബന്ധമില്ല, എന്നാൽ മറ്റ് ഇന്ത്യൻ ഭാഷകളെപ്പോലെ സംസ്കൃതം ഇതിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
ഉച്ചാരണ വഴികാട്ടി
[edit | edit source]തമിഴ് സ്വന്തം ലിപി ഉപയോഗിച്ചാണ് എഴുതുന്നത്. മറ്റ് ഇന്ത്യൻ ലിപികളെപ്പോലെ, തമിഴ് ലിപിയും ഒരു അബുഗിഡ ആണ്, അതായത് ഓരോ അക്ഷരവും ഒരു വ്യഞ്ജനാക്ഷരത്തെ പ്രതിനിധീകരിക്കുന്നു, കൂടാതെ വ്യഞ്ജനാക്ഷരത്തിലെ മാറ്റങ്ങൾ അല്ലെങ്കിൽ അതിന്റെ അഭാവം വഴിയാണ് സ്വരാക്ഷരങ്ങൾ സൂചിപ്പിക്കുന്നത്.
സ്വരാക്ഷരങ്ങൾ
[edit | edit source]அ : "അമ്മ" യിലെ "അ" പോലെ
ஆ , ா : "ആന" യിലെ "ആ" പോലെ
இ , ி : "ഇല" യിലെ "ഇ" പോലെ
ஈ , ீ : "ഈച്ച" യിലെ "ഈ" പോലെ
உ , ு : "ഉറി" യിലെ "ഉ" പോലെ
ஊ , ூ : "ഊഞ്ഞാൽ" ലെ "ഊ" പോലെ
எ , ெ : "എലി" യിലെ "എ" പോലെ
ஏ , ே : "ഏണി" യിലെ "ഏ" പോലെ
ஐ , ை : "ഐസ്ക്രീം" ലെ "ഐ" പോലെ
ஒ , ொ : "ഒട്ടകം" ലെ "ഒ" പോലെ
ஓ , ோ : "ഓല" യിലെ "ഓ" പോലെ
ஔ , ௌ : "ഔഷധം" ലെ "ഔ" പോലെ
വ്യഞ്ജനാക്ഷരങ്ങൾ
[edit | edit source]തമിഴിൽ മലയാളത്തേക്കാൾ വ്യഞ്ജനാക്ഷരങ്ങൾ കുറവാണ്. ഉദാഹരണത്തിന്, 'ക് ', 'ഖ് ', 'ഗ് ', 'ഘ് ', എന്നീ നാല് അക്ഷരങ്ങളും 'ക് ' എന്ന ഒറ്റ അക്ഷരം ഉപയോഗിച്ചാണ് എഴുതുന്നത്. അതുപോലെ തന്നെ മലയാള അക്ഷരമാലയിൽ 'ട്', 'ത്', 'പ്' എന്നിവയിൽ തുടങ്ങുന്ന 4 വ്യഞ്ജനാക്ഷരങ്ങൾക്കും തമിഴിൽ ആദ്യത്തെ ഒറ്റ വ്യഞ്ജനാക്ഷരം തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ 'ച്' യിൽ തുടങ്ങുന്ന വ്യഞ്ജനാക്ഷരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ഈ നിയമം അനുസരിക്കുന്നത് ('ച് ', 'ഛ് ', 'ഝ് ' എന്നിവ). 'ജ് ' എന്ന അക്ഷരം തമിഴിലും മലയാളത്തെ പോലെ തന്നെയാണ് എഴുത്തും ഉച്ചാടനവും.
- "க்" : "കവി" യിലെ "ക് " പോലെ. ഇതേ അക്ഷരം തന്നെയാണ് "മുഖ" ത്തിലെ "ഖ് ", "ഗംഗ" യിലെ "ഗ് ", "മേഘ" ത്തിലെ "ഘ് " എന്നിവയ്ക്കും ഉപയോഗിക്കുന്നത്.
- മേൽപ്പറഞ്ഞ പോലെ മലയാള "കകാര" ത്തിലെ ആദ്യത്തെ നാലക്ഷരങ്ങളും തമിഴിലെ ഒറ്റ അക്ഷരമാണ് പ്രതിനിധീകരിക്കുന്നത്.
- "ங்" : "നാരങ്ങ" യിലെ "ങ്" പോലെ
- "ச்" : "ചക്ക" എന്നതിലെ "ച് " പോലെ. ഇതു തന്നെയാണ് മലയാള "ചകാര" ത്തിലെ അടുത്ത നാലു അക്ഷരങ്ങളെയും, ചില സന്ദർഭങ്ങളിൽ "ശങ്ക്" എന്നതിലെ "ശ് " പോലെയും ഉച്ചരിക്കപ്പെടുന്നു.
- "ஜ்" : "അനുജൻ" ഇലെ "ജ് " പോലെ. ഇത് മലയാള അക്ഷരം പോലെ തന്നെ.
- "ஞ்" : "ജിജ്ഞാസ" യിലെ "ജ്ഞ് "
- "ட்" : "കാനഡ" യിലെ "ഡ് ", "പടക്ക" ത്തിലെ "ട് ", "പഠന" ത്തിലെ "ഠ് ", "ഗൂഢം" ലെ "ഢ് " എന്നിവ ഉച്ചരിക്കാനും ഈ അക്ഷരം തന്നെയാണ് തമിഴ് ഭാഷയിൽ ഉപയോഗിക്കുന്നത്.
- "ண்" : "വണ്ടി" യിലെ "ൺ "പോലെ
- "த்" : "തത്ത" യിലെ "ത് ", "രഥത്തിലെ" "ഥ് ", "പാദ" ത്തിലെ "ദ് ", "ധർമ്മ" ത്തിലെ "ധ് " എന്നിവയ്ക്കും ഇതു തന്നെയാണ് ഉപയോഗിക്കുന്നത്.
- "ந்" : "നന്മ" യിലെ 'ൻ' പോലെ. പക്ഷെ തമിഴിൽ അതേ ഉച്ചാടനം ധനിക്കുന്ന മറ്റൊരു അക്ഷരമാണ് ன். ഇവയുടെ ഉപയോഗം സന്ദർഭമനുസരിച്ചാണ്. പൊതുവായി പദങ്ങളുടെ തുടക്കത്തിൽ ഈ അക്ഷരം വരുമ്പോൾ ந் ഉം, മറ്റു സന്ദർഭങ്ങളിൽ "ன்" ഉം ആണ് ഉപയോഗത്തിൽ ഉള്ളത്. എന്നാൽ ഇരട്ട വ്യഞ്ജനാക്ഷരങ്ങൾ വരുമ്പോൾ, കൂട്ടക്ഷരത്തിൽ ആദ്യത്തെ അക്ഷരം 'ൻ ' ആണെങ്കിൽ (ഉദാ: "പന്ത്" എന്നതിലെ 'ൻ ' + 'ത്'), "ந் + த்" ആണ് ഉപയോഗിക്കുക.
- "ப்" : "പാവ" യിലെ 'പ് ', "ഫല" ത്തിലെ 'ഫ് ', "ബല" ത്തിലെ 'ബ് ', "ഭരണ" ത്തിലെ "ഭ് " എന്നിവയ്ക്കും ഇതു തന്നെയാണ് ഉപയോഗിക്കുന്നത്.
- "ம்" : "മഞ്ഞ്" ലെ 'മ് ' പോലെ.
- "ய்" : "യക്ഷി" യിലെ 'യ് ' പോലെ.
- "ர்" : "രവി" യിലെ 'ർ ' പോലെ.
- "ல்" : "ലത" യിലെ 'ൽ' പോലെ
- "வ்" : "വനിത" യിലെ 'വ്' പോലെ
- "ழ்" : "പഴനി" യിലെ 'ഴ് ' പോലെ
- "ள்" : "വെള്ളം" ലെ 'ൾ' പോലെ
- "ற்" : "പറ" യിലെ 'ർ' പോലെ. ഉച്ചരിക്കുമ്പോൾ ഇരട്ട ற் ക്കൾ ഒരു പദത്തിൽ വരുമ്പോൾ അത് മലയാളം പോലെ തന്നെ 'റ്റ് ' എന്നാകുന്നു. ഉദാ: തമിഴിലെ "வெற்றி" (വെറ്റി) യിലും മലയാളത്തിലെ "പറ്റി" യിലും ഇരട്ട 'റ' (റ്റ) ഉച്ചരിക്കുന്നത് ഒരുപോലെയാണ്.
- "ன்" : മുകളിൽ കാണുക ("ந்" ന്റെ നേരെ)
- "ஶ்" : "ശരം" എന്നതിലെ 'ശ് ' പോലെ. മുകളിൽ കാണുന്ന "ச்" എന്ന അക്ഷരം ചില സമയങ്ങളിൽ "ஶ்" എന്ന അക്ഷരത്തിനു പകരം ഉപയോഗിക്കാറുണ്ട്.
- "ஷ்" : "നഷ്ടം" എന്നതിലെ 'ഷ് ' പോലെ.
- "ஸ்" : "സഖാവ്" എന്നതിലെ 'സ് ' പോലെ.
- "ஹ்" : "രഹസ്യ" ത്തിലെ 'ഹ് ' പോലെ.
- "க்ஷ்" : "രക്ഷ" യിലെ 'ക്ഷ് ' പോലെ.
വാക്യ പട്ടിക
[edit | edit source]തമിഴ് ദ്രാവിടഭാഷകളിൽ ഒന്നായത് കൊണ്ട്, ചില വ്യത്യാസങ്ങൾ ഒഴികെ ഭാഷാ സംവിധാനം മറ്റ് ഇൻഡിക് ഭാഷകളെ പോലെ സാമ്യം ഉള്ളതാണ്. അതിനാൽ ഇംഗ്ലീഷ് പോലെ കൃത്രിമമായ സ്വരസൂചക പുനരാലേഖനം ഇവിടെ ആവശ്യമില്ല.
അടിസ്ഥാനവാക്യങ്ങൾ
[edit | edit source]- നമസ്കാരം.
- வணக்கம் (വണക്കം)
- ഹായ്.
- ஹாய் (ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത് പോലെ)
- സുഖമാണോ?
- எப்படி இருக்கீங்க? (എപ്പടി ഇരുക്കീങ്ക?)
- നന്നായിരിക്കുന്നു, നന്ദി.
- நல்லா இருக்கின்றேன் (നല്ലാ ഇരുക്കിൻറേൻ, നന്റി)
- എന്താണ് നിങ്ങളുടെ പേര്?
- உங்க பெயர் என்ன? (ഉങ്കൾ പെയർ എന്ന?)
- എന്റെ പേര് ______ .
- என் பெயர் ______ (എൻ പെയർ ______)
- നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം
- தங்களை சந்தித்ததில் மிக்க மகிழ்ச்சி (തങ്കളൈ സന്തിത്തതിൽ മിക്ക മകിഴ്ച്ചി)
- ദയവായി.
- தயவு செய்து (ദയവു ശെയ്ത്)
- നന്ദി.
- நன்றி. (നന്റി)
- നിങ്ങൾക്ക് സ്വാഗതം
- நல்வரவு (നൽവരവ്)
- അതെ.
- ஆமாம் (ആമാം)
- ഇല്ല.
- இல்லை (ഇല്ലൈ)
- ക്ഷമിക്കണം. (ശ്രദ്ധ നേടുവാൻ)
- மன்னிக்கவும் (മന്നിക്കവും)
- ദയവായി ക്ഷമിക്കൂ. (ക്ഷമാ യാചനം)
- தயவு செய்து மன்னிக்கவும் (ദയവു ശെയ്ത് മന്നിക്കവും)
- എന്നോട് ക്ഷമിക്കണം.
- என்னை மன்னிக்கவும் (എന്നൈ മന്നിക്കവും)
- വിട പറയുന്നു.
- போய் வருகிறேன் (പോയ് വരുകിറേൻ)
- ഇറങ്ങുന്നു.
- வரேன் (വറേൻ)
- നാളെ കാണാം
- நாளை பார்க்கலாம் (നാളൈ പാർക്കലാം)
- എനിക്ക് തമിഴ് സംസാരിക്കാൻ അറിയില്ല [നല്ലപോലെ].
- என்னால் [ഭാഷാ നാമം] உரையாட இயலாது (ഔപചാരികം).
- எனக்கு [ഭാഷാ നാമം] பேச தெரியாது (അനൗപചാരികം)
- നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുമോ??
- ஆங்கிலத்தில் உரையாடுவீர்களா? (ആങ്കിലത്തിൽ ഉരൈയാടുവീർകളാ?)
- ഇംഗ്ലീഷ് സംസാരിക്കുന്നവർ ആരെങ്കിലും ഉണ്ടോ {ഇവിടെ/ചുറ്റും}?
- இங்கே எவராவது ஆங்கிலத்தில் உரையாடுவீர்களா? (ഇങ്കേ എവരാവതു ആങ്കിലത്തിൽ ഉരൈയാടുവീർകളാ?)
- സഹായം!
- உதவி வேண்டும் (ഉദവി വേണ്ടും).
- ശരിക്കു നോക്കൂ!
- சரியாகப் பார். (ശരിയാകപ് പാർ)
- സുപ്രഭാതം.
- காலை வணக்கம் (കാലൈ വണക്കം)
- ശുഭ സായാഹ്നം.
- மாலை வணக்கம் (മാലൈ വണക്കം)
- ശുഭ രാത്രി (ഉറങ്ങാൻ)
- நல்லிரவு (നല്ലിരവു)
- രഹസ്യം.
- ரகசியம் (രകസിയം)
- ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു...
- நான் எதிர்பார்த்து கொண்டு இருக்கிறேன் (നാൻ എതിർപാർത്ത് കൊണ്ട് ഇരുക്കിറേൻ)
- സുഖകരമായ യാത്ര ആശംസിക്കുന്നു.
- உங்கள் பயணம் நன்றாக அமையட்டும் (ഉങ്കൾ പയണം നന്റ്രാക അമൈയട്ടും)
- നിങ്ങൾക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു.
- இந்த நாள் இனிய நாளாக மலரட்டும் (ഇന്ത നാൾ ഇനിയ നാളാക മലരട്ടും)
- മനസ്സിലായില്ല. വ്യക്തമായി / വീണ്ടും വിശദീകരിക്കുക.
- புரியவில்லை. தெளிவாக / திரும்பவும் கூறுங்கள் (പുരിയവില്ലൈ, തെളിവാക / തിരുമ്പവും കൂറുങ്കൾ)
- ടോയ്‌ലറ്റ് (വിശ്രമമുറി) എവിടെയാണ്?
- டாய்லெட் (கழிவறை) எங்கே உள்ளது? (ടോയ്ലറ്റ് (കഴിവറൈ) എങ്കേ ഉള്ളത്?)
- ഇപ്പോൾ എന്ത് ചെയ്യണം?
- இப்பொழுது என்ன செய்ய வேண்டும்? (ഇപ്പൊഴുത് എന്ന ശെയ്യ വേണ്ടും?)
- നിങ്ങളുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു
- தங்களின் வருகையை ஆவலுடன் எதிர்ப்பார்க்கிறேன் (തങ്കളിൻ വരുകൈയൈ ആവലുടൻ എതിർപാർക്കിറേൻ)
പ്രശ്നങ്ങൾ
[edit | edit source]- എന്നെ ഒറ്റയ്ക്ക് വിടുക.
- என்னை தனியாக விடுங்கள் (എന്നൈ തനിയാഗ വിടുങ്കൾ)
- എന്നെ തൊടരുത്!
- என்னை தொடாதே (അനൗപചാരികം) എന്നൈ തൊടാതെ
- என்னை தொடாதீர்கள் (ഔപചാരികം) എന്നൈ തൊടാതീർകൾ
- ഞാൻ പോലിസിനെ വിളിക്കും.
- நான் காவலரை அழைப்பேன் (നാൻ കാവലരൈ അഴൈപ്പേൻ)
- നിങ്ങളുടെ സഹായം ആവശ്യമുണ്ട്
- உங்கள் உதவி வேண்டும் (അനൗപചാരികം) (ഉങ്കൾ ഉദവി വേണ്ടും) : உங்களுடைய உதவி வேண்டும் (ഔപചാരികം) (ഉങ്കളുടൈയ ഉദവി വേണ്ടും)
- ഇതൊരു അടിയന്തര കാര്യമാണ്.
- இது மிகவும் நெருக்கடியான நிலைமை (ഇത് മികവും നെരുക്കടിയാന നിലൈമൈ)
- ഞാൻ എവിടെയാണെന്ന് എനിക്കറിയില്ല
- நான் எங்கே என்று எனக்கு தெரியவில்லை (ഏതാണ്ട് വഴിതെറ്റിയ മട്ടിൽ) (നാൻ എങ്കേ എന്രു എനക്കു തെരിയവില്ലൈ)
- എന്റെ ബാഗ് നഷ്ടപ്പെട്ടു.
- என் பையை தொலைத்து விட்டேன் (എൻ പൈയൈ തൊലൈത്തു വിട്ടേൻ)
- എന്റെ ബാഗ് നഷ്ടമായി
- என் பை தொலைந்துவிட்டது (എൻ പൈ തൊലൈന്തു വിട്ടത്)
- എന്റെ വാലറ്റ് നഷ്ടപ്പെട്ടു.
- என் பணப்பையைத் தொலைத்துவிட்டேன் (എൻ പണപ്പൈയൈ തൊലൈത്തു വിട്ടേൻ)
- എനിക്ക് സുഖമില്ല.
- என் உடம்பு சரியில்லை (എൻ ഉടമ്പ് ശരിയില്ലൈ)
- എനിക്ക് പരിക്കേറ്റു.
- எனக்குக் காயம் ஏற்பட்டுள்ளது (എനക്ക് കായം ഏർപട്ടുള്ളത്)
- എനിക്ക് ഒരു ഡോക്ടറെ വേണം.
- எனக்கு ஒரு மருத்துவர் தேவை (എനക്കു ഒരു മരുത്തുവർ തേവൈ)
- നിങ്ങളുടെ സെൽഫോൺ ഞാൻ ഉപയോഗിക്കാമോ?
- உங்கள் கைபேசியை நான் பயன்படுத்தலாமா? (ഉങ്കൾ കൈപേശിയൈ നാൻ പയൻപടുത്തലാമാ?)
- ആകാംക്ഷയോടെ കാത്തിരിക്കുന്നു.
- ஆவலுடன் காத்திருக்கிறேன் (ആവലുടൻ കാത്തിരുക്കിറേൻ)
സംഖ്യകൾ
[edit | edit source]- 1
- ഒന്ന് - ஒன்று (ഒന്രു)
- 2
- രണ്ട് - இரண்டு (ഇരണ്ടു)
- 3
- മൂന്ന് - மூன்று (മൂന്രു)
- 4
- നാല് - நான்கு (നാൻകു)
- 5
- അഞ്ച് - ஐந்து (ഐന്തു)
- 6
- ആറ് - ஆறு (ആറു)
- 7
- ഏഴ് - ஏழு (ഏഴു)
- 8
- എട്ട് - எட்டு (എട്ടു)
- 9
- ഒൻപത് - ஒன்பது (ഒൻപതു)
- 10
- പത്ത് - பத்து (പത്തു)
- 11
- പതിനൊന്ന് - பதினொன்று (പതിനൊന്രു)
- 12
- പന്ത്രണ്ട് - பன்னிரண்டு (പന്നിരെണ്ടു)
- 13
- പതിമൂന്ന് - பதிமூன்று (പതിമൂന്രു)
- 14
- പതിനാല് - பதினான்கு (പതിനാൻകു)
- 15
- പതിനഞ്ച് - பதினைந்து (പതിനൈന്തു)
- 16
- പതിനാറ് - பதினாறு (പതിനാറു)
- 17
- പതിനേഴ് - பதினேழு (പതിനേഴു)
- 18
- പതിനെട്ട് - பதினெட்டு (പതിനെട്ടു)
- 19
- പത്തൊൻപത് - பத்தொன்பது (പത്തൊൻപതു)
- 20
- ഇരുപത് - இருபது (ഇരുപതു)
- 21
- ഇരുപത്തി ഒന്ന് - இருபத்து ஒன்று (ഇരുപത്തി ഒന്രു)
- 22
- ഇരുപത്തി രണ്ട് - இருபத்து இரண்டு (ഇരുപത്തി ഇരണ്ടു)
- 23
- ഇരുപത്തി മൂന്ന് - இருபத்து மூன்று (ഇരുപത്തി മൂന്രു)
- 30
- മുപ്പത് - முப்பது (മുപ്പതു)
- 40
- നാല്പത് - நாற்பது (നാർപതു)
- 50
- അമ്പത് - ஐம்பது (ഐമ്പതു)
- 60
- അറുപത് - அறுபது (അറുപതു)
- 70
- എഴുപത് - எழுபது (എഴുപതു)
- 80
- എൺപത് - எண்பது (എൺപതു)
- 90
- തൊണ്ണൂറ് - தொண்ணூறு (തൊണ്ണൂറു)
- 100
- നൂറ് - நூறு (നൂറു)
- 200
- ഇരുനൂറ് - இருநூறு (ഇരുനൂറു)
- 300
- മുന്നൂറ് - முந்நூறு (മുന്നൂറു)
- 1000
- ആയിരം - ஆயிரம் (ആയിരം)
- 2000
- രണ്ടായിരം - இரண்டாயிரம் (ഇരണ്ടായിരം)
- 1,00,000
- ലക്ഷം - இலட்சம் (ഇലക്ഷം)
- 1,000,000
- ദശലക്ഷം (അ) മില്യൺ - பத்து இலட்சம் (പത്തു ഇലക്ഷം)
- 1,00,00,000
- ഒരു കോടി (അ) പത്ത് മില്യൺ - ஒரு கோடி (ഒരു കോടി)
- 1,000,000,000
- നൂറു കോടി (അ) ആയിരം മില്യൺ (യു.കെ.) (അ) ഒരു ബില്യൺ (യു.എസ്.എ) - நிகர்புதம் (നികർപുതം)
- 1,000,000,000,000
- ലക്ഷം കോടി (അ) ഒരു ബില്യൺ (യു.കെ) (അ) ഒരു ട്രില്യൺ (യു.എസ്.എ) - கற்பம் (കർപം)
നമ്പറുകളും അളവും
[edit | edit source]- നമ്പർ
- எண் (എൺ)
- അക്കം
- ഇലക്കം (ഇലക്കം)
- അര
- அரை (അര)
- കുറവ്
- குறைவு (കുറൈവു)
- അധികം
- அதிகம் (അധികം)
സമയം
[edit | edit source]- now
- இப்பொழுது (ഇപ്പൊഴുത്)
- later
- அப்புறம் (അപ്പുറം)
- before
- முன்பு/முன்னாடி (മുൻപ്/മുന്നാടി)
- after
- கழிச்சு/பின்னாடி (കഴിച്ചു/പിന്നാടി)
- morning
- காலை (കാലൈ)
- afternoon
- மதியம் / மத்தியானம் (മതിയം / മത്തിയാനം)
- evening
- மாலை / சாயங்காலம் (മാലൈ / സായങ്കാലം)
- night
- இரவு / ராத்திரி (ഇരവു / രാത്തിരി)
ഘടികാര സമയം
[edit | edit source]- അതിരാവിലെ ഒരു മണി
- காலை ஒரு மணி (കാലൈ ഒരു മണി)
- അതിരാവിലെ രണ്ട് മണി
- காலை இரண்டு மணி (കാലൈ ഇരണ്ടു മണി)
- ഉച്ച
- மதியம் / மத்தியானம் (മതിയം / മത്തിയാനം)
- ഉച്ചയ്ക്ക് ഒരു മണി
- மதியம் / மத்தியானம் ஒரு மணி (മതിയം / മത്തിയാനം ഒരു മണി)
- ഉച്ചയ്ക്ക് രണ്ട് മണി
- மதியம் / மத்தியானம் இரண்டு மணி (മതിയം / മത്തിയാനം ഇരണ്ടു മണി)
- പാതിരാത്രി
- நள்ளிரவு / நடுராத்திரி (നള്ളിരവു / നടുരാത്തിരി)
ദൈർഘ്യം
[edit | edit source]- _____ മിനുറ്റ്(റ്റുകൾ)
- நிமிடம் / நிமிடங்கள் (നിമിടം / നിമിടങ്കൾ)
- _____ മണിക്കൂറ്(കൾ)
- மணி / மணிகள் (മണി / മണികൾ)
- _____ ദിവസം(ങ്ങൾ)
- நாள் / நாட்கள் (നാൾ / നാട്കൾ)
- _____ ആഴ്ച(കൾ)
- வாரம் / வாரங்கள் (വാരം / വാരങ്കൾ)
- _____ മാസം(ങ്ങൾ)
- மாதம் / மாதங்கள் (മാതം / മാതങ്കൾ)
- _____ വർഷം(ങ്ങൾ)
- வருடம் / வருடங்கள் (വരുടം / വരുടങ്കൾ) അഥവാ
- _____ കൊല്ലം(ങ്ങൾ)
- ஆண்டு / ஆண்டுகள் (ആണ്ട് / ആണ്ടുകൾ)
ദിവസങ്ങൾ
[edit | edit source]- ഇന്ന്
- இன்று (ഇന്രു)
- ഇന്നലെ
- நேற்று (നേറ്റു)
- നാളെ
- நாளை (നാളൈ)
- ഈ ആഴ്ച
- இந்த வாரம் (ഇന്ത വാരം)
- കഴിഞ്ഞ ആഴ്ച
- கடந்த வாரம் (കടന്ത വാരം)
- അടുത്ത ആഴ്ച
- அடுத்த வாரம் (അടുത്ത വാരം)
- ഞായറാഴ്ച
- ஞாயிற்றுக் கிழமை (ഞായിറ്റു കിഴമൈ)
- തിങ്കളാഴ്ച
- திங்கட்கிழமை (തിങ്കട്കിഴമൈ)
- ചൊവ്വാഴ്ച
- செவ்வாய் கிழமை (ചെവ്വായ് കിഴമൈ)
- ബുധനാഴ്ച
- புதன் கிழமை (ബുധൻ കിഴമൈ)
- വ്യാഴാഴ്ച
- வியாழக்கிழமை (വിയാഴക്കിഴമൈ)
- വെള്ളിയാഴ്ച
- வெள்ளிக்கிழமை (വെള്ളിക്കിഴമൈ)
- ശനിയാഴ്ച
- சனிக்கிழமை (ശനിക്കിഴമൈ)
മാസങ്ങൾ
[edit | edit source]താഴെ നൽകിയിരിക്കുന്ന കാലങ്ങൾ ഏകദേശമാണ്, ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളുമായി യോജിപ്പിക്കുന്നതിനായി, ഓരോ വർഷവും കലണ്ടറിൽ വരുത്തുന്ന ക്രമീകരണങ്ങളെ ആശ്രയിച്ച് ഗ്രിഗോറിയൻ കലണ്ടറിൽ ഒന്നോ രണ്ടോ ദിവസം വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവായി ഗ്രിഗോറിയൻ കലണ്ടർ നമ്മിൽ പലരും ആശ്രയിക്കുന്നത് കൊണ്ടുതന്നെ ഇംഗ്ലീഷ് മാസവും, സദൃശമായ തമിഴ്, മലയാള മാസങ്ങളും താഴെ കൊടുക്കുന്നു.
- ജനുവരി
- ജനുവരി പകുതി മുതൽ ഫെബ്രുവരി പകുതി വരെ മകരം - தை (തൈ)
- ഫെബ്രുവരി
- ഫെബ്രുവരി പകുതി മുതൽ മാർച്ച് പകുതി വരെ കുംഭം - மாசி (മാശി)
- മാർച്ച്
- മാർച്ച് പകുതി മുതൽ ഏപ്രിൽ പകുതി വരെ മീനം - பங்குனி (പങ്കുനി)
- ഏപ്രിൽ
- ഏപ്രിൽ പകുതി മുതൽ മെയ് പകുതി വരെ മേടം - சித்திரை (ചിത്തിരൈ)
- മെയ്
- മെയ് പകുതി മുതൽ ജൂൺ പകുതി വരെ എടവം - வைகாசி (വൈകാശി)
- ജൂൺ
- ജൂൺ പകുതി മുതൽ ജൂലൈ പകുതി വരെ മിഥുനം - ஆனி (ആനി)
- ജൂലൈ
- ജൂലൈ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെ കർക്കിടകം - ஆடி (ആടി)
- ഓഗസ്റ്റ്
- ഓഗസ്റ്റ് പകുതി മുതൽ സെപ്തംബർ പകുതി വരെ ചിങ്ങം - ஆவணி (ആവണി)
- സെപ്തംബർ
- സെപ്തംബർ പകുതി മുതൽ ഒക്ടോബർ പകുതി വരെ കന്നി - புரட்டாசி (പുരട്ടാശി)
- ഒക്ടോബർ
- ഒക്ടോബർ പകുതി മുതൽ നവംബർ പകുതി വരെ തുലാം - ஐப்பசி (ഐപ്പശി)
- നവംബർ
- നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെ വൃശ്ചികം - கார்த்திகை (കാർത്തികൈ)
- ഡിസംബർ
- ഡിസംബർ പകുതി മുതൽ ജനുവരി പകുതി വരെ ധനു - மார்கழி (മാർഗഴി)
സമയവും തിയ്യതിയും എഴുതുന്നത്
[edit | edit source]നിറങ്ങൾ
[edit | edit source]- കറുപ്പ്
- கருப்பு (കറുപ്പ്)
- വെളുപ്പ്
- வெள்ளை (വെള്ളൈ)
- ചാരം
- சாம்பல் (ശാമ്പൽ)
- ചുവപ്പ്
- சிவப்பு (ശിവപ്പു)
- നീല
- நீலம் (നീലം)
- മഞ്ഞ
- மஞ்சள் (മഞ്ചൾ)
- പച്ച
- பச்சை (പച്ചൈ)
- ഓറഞ്ച്
- கனகாம்பரம், செம்மஞ்சள் (കനകാമ്പരം / ചെമ്മഞ്ചൾ)
- ധൂമ്രം
- நாவல் / ஊதா (നാവൽ / ഊതാ)
- തവിട്ട്
- மாநிறம் / பழுப்பு (മാനിറം / പഴുപ്പു)
ഗതാഗതം
[edit | edit source]ബസ്സും ട്രെയിനും
[edit | edit source]- _____ ലേക്കുള്ള ടിക്കറ്റിന് എത്രയാണ്?
- _____ க்கான டிக்கட்டுக்கு எவ்வளவு? (_____ ക്കു ടിക്കറ്റ് എവ്വളവു?)
- ദയവായി _____ ലേക്കുള്ള ഒരു ടിക്കറ്റ് തരു.
- தயவு செய்து _____ க்கான ஒரு டிக்கட் கொடுங்கள் (ദയവു ശെയ്ത് _____ ക്കാന ഒരു ടിക്കറ്റ് കൊടുങ്കൾ)
- ഈ ട്രെയിൻ/ബസ്സ് എവിടേക്കാണ് പോകുന്നത്?
- இந்த இரயில்/பேருந்து எங்கு போகின்றது? (ഇന്ത റയിൽ / പേരുന്തു എങ്കു പോക്കിൻറതു?)
- _____ ലേക്കുള്ള ട്രെയിൻ/ബസ്സ് എവിടെയാണ്?
- _____ க்கு போகின்ற இரயில்/பேருந்து எங்குள்ளது? (_____ക്കു പോകിൻറ റയിൽ/പേരുന്തു എങ്കുള്ളത്?)
- ഈ ട്രെയിൻ/ബസ്സ് _____-ൽ നിർത്തുമോ?
- இந்த இரயில்/പേരുന്തു ____-ல் நிற்குமா? (ഇന്ത റയിൽ/പേരുന്തു _____-ൽ നിർകുമാ?)
- _____ നുള്ള ട്രെയിൻ/ബസ്സ് എപ്പോഴാണ് പുറപ്പെടുന്നത്?
- _____ போகின்ற இரயில்/பேருந்து எப்பொழுது புறப்படுகின்றது? (_____ പോകിൻറ റയിൽ/പേരുന്തു എപ്പൊഴുതു പുറപ്പെടുകിൻറതു ?)
- ഈ ട്രെയിൻ/ബസ്സ് എപ്പോൾ _____-ൽ എത്തും?
- இந்த இரயில்/பேருந்து எப்பொழுது _____-ல் வந்து சேரும்? (ഇന്ത റയിൽ/പേരുന്തു _____-ൽ എപ്പോഴുതു വന്ത് ശേരും?)
- നമുക്ക് കപ്പലിൽ കയറാമോ?
- நமுக்கு கப்பலில் ஏறலாமா? (നമക്കു കപ്പലിൽ എറലാമാ?)
- എന്നാൽ നമുക്ക് -------- ബസ്സിൽ പോകാം.
- அப்படியென்றால் நாம் பேருந்தில் போகலாம். (അപ്പടിയെൻറാൽ നാം പേരുന്തിൽ പോകലാം.)
ദിശകൾ
[edit | edit source]ടാക്സി
[edit | edit source]
താമസം
[edit | edit source]
പണം
[edit | edit source]ഭക്ഷണം കഴിക്കൽ
[edit | edit source]
ബാറുകൾ
[edit | edit source]ഷോപ്പിംഗ്
[edit | edit source]ഡ്രൈവിംഗ്
[edit | edit source]
അധികാരം
[edit | edit source]