Jump to content

Wy/ml/ജടായുപ്പാറ

From Wikimedia Incubator
< Wy‎ | ml
Wy > ml > ജടായുപ്പാറ

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണു ജടായുപ്പാറ. ചടയമംഗലം ഗ്രാമ പഞ്ചായത്തിൽ എം.സി. റോഡിനു സമീപത്താണു ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്‌. രാമായണത്തിൽ സീതയെ രാവണൻ തട്ടിക്കൊണ്ടു പോകുമ്പൊൾ ജടായു തടഞ്ഞു. രാവണണ്റ്റെ വെട്ടെറ്റ ജടായു വീണത്‌ ഈ പാറയിലാണെന്നു വിശ്വസിക്കപ്പെടുന്നു. ഇപ്പോൾ ജടായുവിന്റെ രൂപത്തിലുള്ള ഒരു ഗ്യാലറി ഇവിടെ പണി കഴിപ്പിക്കുന്നുണ്ട്. രണ്ട് നിലയിലായുള്ള ഇതിനകത്തു് രാമായണ കഥ ചിത്രീകരിക്കും.

എത്തിച്ചേരാൻ

[edit | edit source]

തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയ്ക്ക് പോകുമ്പോൾ ചടയമംഗലത്തിനു 2 കിലോമീറ്റർ മുൻപ് മാറി അര കിലോമീറ്റർ സഞ്ചരിച്ചാൽ ജടായുപ്പാറയിലെത്താം. മലകയറ്റം അല്പം കഠിനമാണ്.


ഭാഗമായത്: Wy/ml/കൊല്ലം