Jump to content

Wy/ml/ചോറ്റാനിക്കര

From Wikimedia Incubator
ചോറ്റാനിക്കര

ചോറ്റാനിക്കര ക്ഷേത്ര കവാടം

ചോറ്റാനിക്കര (Chottanikkara) കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്.

മനസ്സിലാക്കുക

[edit | edit source]

എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന്റെ പ്രസിദ്ധി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരെ ഇവിടെക്ക് ആകർഷിക്കുന്നു. കേരളത്തിലെ പ്രശസ്തമായ ശബരിമല ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഒഴുക്ക് മൂലം "ശബരിമല സീസണിൽ" ഈ തീർത്ഥാടന കേന്ദ്രം പലപ്പോഴും തിരക്കേറിയതായിരിക്കും.

ചരിത്രം

[edit | edit source]

ചരിത്രരേഖകൾ പ്രകാരം എട്ടാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ചേര രാജവംശത്തിന്റെ കാലത്താണ് ചോറ്റാനിക്കര ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. പിൽക്കാലത്ത് വിവിധ രാജാക്കന്മാരുടെ സഹായത്തോടെ ക്ഷേത്രം പുനരുദ്ധരിക്കപ്പെട്ടു.

സംസാരഭാഷ

[edit | edit source]

പട്ടണത്തിലെ ഔദ്യോഗിക ഭാഷ മലയാളം ആണ്, അത് തദ്ദേശവാസികളുടെ ഭാഷ കൂടിയാണ്. എന്നിരുന്നാലും, പട്ടണത്തിലെ മിക്ക നാമഫലകങ്ങളും മലയാളത്തിലും, ഇംഗ്ലീഷിലും ദ്വിഭാഷകളാണ്. ക്ഷേത്ര പരിസരങ്ങളിൽ തമിഴും ഉപയോഗിക്കുന്നു. മലയാളത്തിനും ഇംഗ്ലീഷിനും പുറമേ, മിക്ക കടയുടമകൾക്കും ടൂറിസ്റ്റ് ഗൈഡുകൾക്കും തമിഴ് മനസ്സിലാക്കാനും സംസാരിക്കാനും കഴിയും.

എത്തിച്ചേരുക

[edit | edit source]

വിമാന മാർഗ്ഗം

[edit | edit source]

ഏറ്റവും അടുത്തുള്ള വിമാനത്താവളം (COK IATA) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് - ദൂരം ഏകദേശം 38 കി.മീ.

റയിൽ മാർഗ്ഗം

[edit | edit source]

ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ എറണാകുളം സൗത്ത് (ERS) ആണ് (18 കി.മീ). തൃപ്പൂണിത്തുറ സ്റ്റേഷനും (4 കി.മീ) അടുത്താണ്.

റോഡ് മാർഗ്ഗം

[edit | edit source]
  • പൊതു ഗതാഗതം: എറണാകുളത്തു നിന്നും വൈറ്റിലയിൽ നിന്നും കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ്സുകൾ ധാരാളമായി ലഭ്യമാണ്.
  • കാർ യാത്ര: കോട്ടയത്തുനിന്നും ചോറ്റാനിക്കരക്കുള്ള യാത്രയ്ക്ക്, പ്രധാനമായും SH15 വഴി, ഏകദേശം 1 മണിക്കൂർ 30 മിനിറ്റോളം സമയമെടുക്കും. ട്രാഫിക് അനുസരിച്ച് സമയത്തിൽ മാറ്റം വരാം. (ഏകദേശം 53 കി.മീ.).

എറണാകുളം നഗരത്തിൽ നിന്നും ചോറ്റാനിക്കരയിലേക്ക് തൃപ്പൂണിത്തുറ വഴി SH15 ലൂടെ ഏകദേശം 40 മുതൽ 45 മിനിറ്റ് വരെ സമയമാണ് സാധാരണയായി എടുക്കുന്നത് (ഏകദേശം 16.5 കി.മീ.)

ചുറ്റിക്കറങ്ങുക

[edit | edit source]
Map
ചോറ്റാനിക്കര

ചോറ്റാനിക്കര ഒരു ചെറിയ പട്ടണമാണ്, കാൽനടയായി തന്നെ പട്ടണം മുഴുവൻ സഞ്ചരിക്കാം. ചില്ലറ വാണിജ്യ കേന്ദ്രം കൂടിയായ ചോറ്റാനിക്കര ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് മുഴുവൻ പട്ടണവും സ്ഥിതി ചെയ്യുന്നത്. ടാക്സികളും ഓട്ടോറിക്ഷകളും നാമമാത്ര നിരക്കിൽ ലഭ്യമാണ്. കയറുന്നതിന് മുമ്പ് വാടക നിശ്ചയിക്കുന്നത് അഭികാമ്യം. ക്ഷേത്രത്തിന്റെ തൊട്ടടുത്ത് ബസ് സർവീസുകളില്ല, നേരത്തെ ഉണ്ടായിരുന്നത് കുറച്ച് അകലെ മാറ്റിയിരിക്കുന്നു.

ചുറ്റിക്കാണുക

[edit | edit source]

ആരാധനാലയങ്ങള്‍

[edit | edit source]

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

[edit | edit source]
ആചാരങ്ങൾ

കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവെ ഉള്ള ആചാരങ്ങളും പാരമ്പര്യങ്ങളും ഈ ക്ഷേത്രവും പാലിക്കുന്നു

  • ദർശനത്തിനെത്തുന്ന ഭക്തർ പാലിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളിൽ വസ്ത്രധാരണം ഒന്നാണ്. പുരുഷന്മാർ മുണ്ട് ധരിക്കണം. മേൽവസ്ത്രം അനുവദനീയമല്ല. സ്ത്രീകൾക്ക് സാരി, ചുരിദാർ എന്നിവ ധരിക്കാം.
  • ദർശനത്തിന് പ്രത്യേക ടിക്കറ്റുകൾ ആവശ്യമില്ല (സൗജന്യമാണ്).
  • എന്നാൽ പ്രത്യേക പൂജകൾക്കും വഴിപാടുകൾക്കും ദേവസ്വം കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കാവുന്നതാണ്.

ഇരട്ട ഭഗവതി ക്ഷേത്രങ്ങളാണിവിടെ ഉള്ളത് - മേൽ കാവും, കീഴ് കാവും. പേരിനു അനുയോജ്യമായി കീഴ് കാവ് മേൽ കാവിൽ നിന്നും ചില പടികൾ ഇറങ്ങി വേണം എത്തുവാൻ.

മേൽക്കാവ് ഭഗവതി
[edit | edit source]
ചോറ്റാനിക്കര ഭഗവതിയുടെ രൂപം
  • പ്രതിഷ്ഠയും സവിശേഷതകളും: ചോറ്റാനിക്കര അമ്മയെ മൂന്ന് വ്യത്യസ്ത ഭാവങ്ങളിലാണ് ഇവിടെ ആരാധിക്കുന്നത്:
    • രാവിലെ: വിദ്യയുടെ ദേവതയായ സരസ്വതി (വെള്ള വസ്ത്രം ചാർത്തുന്നു).
    • ഉച്ചയ്ക്ക്: ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി (ചുവന്ന വസ്ത്രം ചാർത്തുന്നു).
    • വൈകുന്നേരം: ശക്തിസ്വരൂപിണിയായ ദുർഗ്ഗ (നീല വസ്ത്രം ചാർത്തുന്നു).
  • മഹാവിഷ്ണുവിന്റെ സാന്നിധ്യവും ഇതേ പീഠത്തിൽ ഉള്ളതിനാൽ ദേവിയെ ലക്ഷ്മിനാരായണൻ എന്നും വിളിക്കുന്നു. മാനസിക വിഷമങ്ങൾക്കും ദുരിതങ്ങൾക്കും പരിഹാരം തേടി ആയിരക്കണക്കിന് ഭക്തർ ഇവിടെ എത്തുന്നു.
  • ദർശന സമയങ്ങൾ: സാധാരണ ദിവസങ്ങളിൽ ക്ഷേത്ര സമയം താഴെ പറയുന്ന രീതിയിലാണ്:
    • രാവിലെ: 4:00 AM മുതൽ 12:00 PM വരെ. (നിർമ്മാല്യ ദർശനം 4:00 മണിക്ക്).
    • വൈകുന്നേരം: 4:00 PM മുതൽ 8:45 PM വരെ.
  • വഴിപാടുകൾ:
    • കഥന (വെടി) വഴിപാട്
    • പന്തീരടി പൂജ, കൂട്ടുപായസം, പുഷ്പാഞ്ജലി.
    • ഭജനം ഇരിക്കൽ: മാനസിക സുഖത്തിനും ശാന്തിക്കുമായി ഭക്തർ ക്ഷേത്രത്തിൽ താമസിച്ചു നടത്തുന്ന വഴിപാട്.
ഇരട്ട ക്ഷേത്രങ്ങൾക്ക് നടുവിൽ അയ്യപ്പക്ഷേത്രം
കീഴ്ക്കാവ് ഭഗവതി ക്ഷേത്രം
[edit | edit source]
കീഴ്ക്കാവ് ഭഗവതി ക്ഷേത്രസമീപം ക്ഷേത്രക്കുളം

മേലേക്കാവിലെ ക്ഷേത്രത്തിന് തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്ന കീഴ്ക്കാവ് ഭഗവതി ക്ഷേത്രത്തിന് മറ്റൊരു ചരിത്ര പശ്ചാത്തലമാണുള്ളത്.

  • ഭദ്രകാളി സങ്കല്പം: കീഴ്ക്കാവിൽ ദേവിയെ ഭദ്രകാളി അഥവാ ശൗര്യ സ്വരൂപിണിയായാണ് ആരാധിക്കുന്നത്. വിൽവമംഗലം സ്വാമിയാരാണ് ഇവിടുത്തെ വിഗ്രഹം കണ്ടെടുത്തതെന്ന് ഐതിഹ്യങ്ങൾ പറയുന്നു.
  • മാനസിക രോഗ ശമനം: മാനസിക വിഷമങ്ങളും ദുർബാധകളും അകറ്റാൻ കീഴ്ക്കാവിലെ ദർശനം അത്യുത്തമമാണെന്ന് വിശ്വാസികൾ കരുതുന്നു. ഇവിടുത്തെ 'വലിയ ഗുരുതി' പൂജയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
  • പാലമരം: കീഴ്ക്കാവ് ക്ഷേത്രത്തിന് സമീപമുള്ള പുരാതനമായ പാലമരത്തിൽ ആണി അടിക്കുന്നത് ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ആചാരമാണ്. ധയൊഴിഞ്ഞതിന്റെ അടയാളമായിട്ടാണ് ഭക്തർ ഇതിനെ കാണുന്നത്.
  • ദർശന സമയം: മേലേക്കാവിലെ ദീപാരാധനയ്ക്ക് ശേഷം രാത്രിയിൽ ഇവിടെ 'വലിയ ഗുരുതി' നടക്കുന്നു. ഏകദേശം രാത്രി 8:45-ഓടെയാണിത് ആരംഭിക്കുന്നത്.
  • വഴിപാടുകൾ: കീഴ്ക്കാവിൽ നടത്തുന്ന പ്രധാന വഴിപാട് ഗുരുതി പൂജയാണ്.
ഉത്സവങ്ങളും ആഘോഷങ്ങളും
[edit | edit source]
  • ചോറ്റാനിക്കര മകം തൊഴൽ: കുംഭമാസത്തിലെ മകം നക്ഷത്രത്തിലാണ് ഈ പ്രസിദ്ധമായ ചടങ്ങ്. സ്ത്രീകൾക്ക് മംഗല്യസിദ്ധിക്കും ഐശ്വര്യത്തിനും ഏറ്റവും ഉത്തമമായ ദർശനമായി ഇത് കരുതപ്പെടുന്നു.
  • നവരാത്രി: വിദ്യാരംഭവും സംഗീതോത്സവവും ഈ സമയത്ത് വലിയ പ്രാധാന്യത്തോടെ നടക്കുന്നു.
  • തൃക്കാർത്തിക: ഭഗവതിയുടെ ജന്മദിനമായി ആഘോഷിക്കുന്നു.
  • വിഷു, മണ്ഡലകാലം: ഈ സമയങ്ങളിലും വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്.
സന്ദർശന കുറിപ്പുകൾ
[edit | edit source]
  • പാർക്കിംഗ് സൗകര്യങ്ങൾ: ക്ഷേത്രത്തിന് സമീപം ഭക്തർക്കായി പാർക്കിംഗ് സൗകര്യങ്ങൾ ലഭ്യമാണ്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി ദേവസ്വം വക പാർക്കിംഗ് ഗ്രൗണ്ട് ഉണ്ട്. ഇവിടെ വലിയ ബസ്സുകൾക്കും കാറുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. സാധാരണ ദിവസങ്ങളിൽ പാർക്കിംഗ് സൗജന്യമാണെന്ന് സന്ദർശകർ സൂചിപ്പിക്കാറുണ്ട്, എന്നാൽ ഉത്സവ സീസണുകളിലും തിരക്കുള്ള സമയങ്ങളിലും ചെറിയ തുക ഈടാക്കാൻ സാധ്യതയുണ്ട്. ക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ നിരവധി സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 20 മുതൽ 50 രൂപ വരെയാണ് വാഹനങ്ങൾക്കനുസരിച്ച് ഇവിടെ ഈടാക്കാറുള്ളത്.
  • ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ക്ഷേത്രപരിസരത്ത് വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. അതിനാൽ രാവിലെ 7 മണിക്ക് മുൻപായി ക്ഷേത്രത്തിൽ എത്തുന്നത് പാർക്കിംഗ് എളുപ്പമാക്കാൻ സഹായിക്കും. കൊച്ചി നഗരത്തിൽ നിന്നും തൃപ്പൂണിത്തുറ വഴി എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. റോഡുകൾ താരതമ്യേന നല്ലതാണെങ്കിലും തൃപ്പൂണിത്തുറ ഭാഗത്ത് ട്രാഫിക് കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കുംഭമാസത്തിലെ മകം തൊഴൽ സമയത്ത് വാഹനങ്ങൾ ക്ഷേത്രത്തിന് വളരെ അകലെ പാർക്ക് ചെയ്യേണ്ടി വന്നേക്കാം. ഈ സമയത്ത് പോലീസ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിർദ്ദേശങ്ങൾ പാലിക്കുക.

കഴിക്കുക

[edit | edit source]

ഒരു പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമായതിനാൽ ഇവിടെ സസ്യാഹാരത്തിനാണ് കൂടുതൽ പ്രാധാന്യം. ചോറ്റാനിക്കര ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഭൂരിഭാഗം ഹോട്ടലുകളും ശുദ്ധ സസ്യാഹാര ശാലകളാണ്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ദർശനത്തിനെത്തുന്ന ഭക്തർ പൊതുവെ സസ്യാഹാരമാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ക്ഷേത്രപരിധിക്ക് അല്പം പുറത്തായി മാംസാഹാരം ലഭിക്കുന്ന നല്ല ഭക്ഷണശാലകളും ഉണ്ട്.

കുടിക്കുക

[edit | edit source]

ക്ഷേത്ര പരിസരത്ത് ധാരാളം ജ്യൂസ് ഷോപ്പുകളും ലഘുഭക്ഷണശാലകളും ഉണ്ട്. ഇളനീർ, നാരങ്ങാവെള്ളം, കുലുക്കി സർബത്ത് എന്നിവ വഴിനീളെ ലഭിക്കും.

ഉറങ്ങുക

[edit | edit source]

ദേവസ്വം താമസസൗകര്യങ്ങൾ

[edit | edit source]

ദേവസ്വം ബോർഡിന്റെ കീഴിൽ വിവിധ നിലവാരത്തിലുള്ള ലോഡ്ജുകൾ ലഭ്യമാണ്. കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ താമസം ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം.

  • നാരായണ മന്ദിരം: സാധാരണയായി എയർകണ്ടീഷൻ ചെയ്യാത്ത ഇരട്ട കിടക്ക മുറികൾക്ക് ഏകദേശം ₹850 - ₹900 വരെയാണ് ഒരു ദിവസത്തെ നിരക്ക്.
  • കാർത്തിക ഗസ്റ്റ് ഹൗസ്: കുറച്ചുകൂടി സൗകര്യങ്ങളുള്ള ഇവിടെ എയർ കണ്ടീഷൻ ചെയ്ത മുറികൾ ലഭ്യമാണ്. ഇരട്ട കിടക്ക മുറികൾക്ക് ഏകദേശം ₹1100 + GST മുതലും, മൂന്നു കിടക്ക മുറികൾക്ക് ₹2000 + GST മുതലും നിരക്കുകൾ ആരംഭിക്കുന്നു.
  • ദർശന, സുദർശന: ഒറ്റക്കിടക്ക എയർകണ്ടീഷൻ ചെയ്യാത്ത മുറികൾക്ക് ഏകദേശം ₹250 മുതലാണ് നിരക്ക്. വളരെ കുറഞ്ഞ നിരക്കിൽ താമസം ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.
  • ബുക്കിംഗ്: ദേവസ്വം ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ തിരക്കുള്ള സമയങ്ങളിൽ മുൻകൂട്ടിയോ ബുക്ക് ചെയ്യാവുന്നതാണ്.

സ്വകാര്യ ഹോട്ടലുകളും ലോഡ്ജുകളും

[edit | edit source]

ക്ഷേത്രത്തിന് ചുറ്റും എല്ലാ ബജറ്റിലും പെടുന്ന സ്വകാര്യ ഹോട്ടലുകൾ ലഭ്യമാണ്. ഇവയിൽ പലതും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം.

  • അശോക റെസിഡെൻസി: ക്ഷേത്രത്തിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിൽ അത്യാവശ്യം നല്ല സൗകര്യങ്ങൾ ലഭ്യമാണ്. ഏകദേശ നിരക്ക് ഒരു രാത്രിക്ക്: ₹1,200 - ₹1,500. പാർക്കിംഗ്, മുറിയിൽ സേവനം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്.
  • പിപിജി ടൂറിസ്റ്റ് ഹോം: ബജറ്റ് യാത്രക്കാർക്ക് അനുയോജ്യമായ ഒന്നാണിത്. ഏകദേശ നിരക്ക്: ₹800 - ₹1,000. വൃത്തിയുള്ള മുറികളും ക്ഷേത്രത്തിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനവുമാണ് ഇതിന്റെ പ്രത്യേകത.
  • അശോക ഇൻ ചോറ്റാനിക്കര: കുറച്ചുകൂടി പ്രീമിയം സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. ഏകദേശ നിരക്ക്: ₹1,900 - ₹2,300. കൂടുതൽ സൗകര്യപ്രദമായ മുറികളും മികച്ച സേവനവും ഭക്തർ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
  • ഹോട്ടൽ ടെംബിൾ പ്ലാസ: ക്ഷേത്രത്തിന് സമീപമുള്ള മറ്റൊരു നല്ല ഹോട്ടലാണിത്. ഏകദേശ നിരക്ക്: ₹2,100 - ₹2,500. ഇവിടെ നല്ലൊരു സസ്യാഹാര റെസ്റ്റോറന്റ് പ്രവർത്തിക്കുന്നുണ്ട്.

ശ്രദ്ധിക്കുക

[edit | edit source]

ഉത്സവ സീസണുകളിലും (പ്രത്യേകിച്ച് മകം തൊഴൽ സമയം) വാരാന്ത്യങ്ങളിലും നിരക്കുകളിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. ക്ഷേത്രത്തിനകത്ത് 'ഭജനം' ഇരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള പ്രത്യേക സൗകര്യങ്ങളും ലഭ്യമാണ്.

ബന്ധപ്പെടുക

[edit | edit source]

ചോറ്റാനിക്കര ഒരു സുരക്ഷിതമായ തീർത്ഥാടന കേന്ദ്രമാണ്. ഭക്തർക്ക് സമാധാനപരമായ ദർശനം ഉറപ്പാക്കാൻ പോലീസും ക്ഷേത്ര ഭരണസമിതിയും (ദേവസ്വം) മികച്ച സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

  • 1 ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ, ചോറ്റാനിക്കര-വണ്ടിപ്പേട്ട റോഡ്, ചോറ്റാനിക്കര 682312 (ക്ഷേത്രത്തിൽ നിന്ന് ഏകദേശം 220 മീ. അകലെയാണ് പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.), +91 484 271-2200, . 24 x 7 എല്ലാ ദിവസവും. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. OSM directions
  • സംയോജിത അടിയന്തര സഹായം, toll-free: 1-1-2Country code missing. ഏത് നേരവും. പോലീസ്, ആംബുലൻസ്, ഫയർഫോഴ്‌സ് തുടങ്ങിയ വിവിധ അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭിക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതും എളുപ്പത്തിൽ ഓർമ്മിക്കാവുന്നതുമായ ഒരു അടിയന്തര നമ്പറാണിത്.

അടിയന്തര ഹെല്പ് ലൈനുകൾ

[edit | edit source]
    • പോലീസ്: 1-0-0
    • തീ പിടിത്തം, രക്ഷപ്പെടുത്തൽ: 1-0-1
    • ആംബുലൻസ്: 1-0-2
    • വനിതകൾക്ക് : 1-8-1 അല്ലെങ്കിൽ 1-0-9-1
    • റോഡപകടം: 1-0-7-3

Create category

നഗര യാത്രാ വഴികാട്ടി ചോറ്റാനിക്കര ഉപയോഗയോഗ്യം ആകുന്നു.. അവിടെ എങ്ങനെ എത്തിച്ചേരാം, ഭക്ഷണശാലകൾ, ഹോട്ടലുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലുണ്ട്. സാഹസികത ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഈ ലേഖനം ഉപയോഗിക്കാം, പക്ഷേ ദയവായി താൾ തിരുത്തിക്കൊണ്ട് മെച്ചപ്പെടുത്താൻ മടിക്കേണ്ട.