Wy/ml/കുമരകം

From Wikimedia Incubator
< Wy‎ | ml
Wy > ml > കുമരകം

കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ കുമരകം. വർഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങൾ രൂപപ്പെട്ടകാലത്താണ്‌ കുമരകവും ഉണ്ടായത്. പ്രശസ്തമായ കുമരകം പക്ഷി സങ്കേതം ഇവിടെയാണ്. കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ്‌ കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു.വെമ്പനാട് കായലിലൂടെയുള്ള ഹൗസ് ബോട്ടീലെ യാത്ര അത്യധികം ആസ്വാദ്യകരമാൺ.

ഭൂമിശാസ്ത്രം[edit | edit source]

കുമരകം ഗ്രാമത്തിന് 51.67 ചതുരശ്രകി.മീ. വീസ്തീർണ്ണം ഉണ്ട്. ഇതിലെ 24.13 ച.കീ.മീ. വെമ്പനാട് കായലിനടിയിലാണ്. 15.75 ച.കി.മീറ്ററോളം പാടശേഖരങ്ങളാണ്. ഇത്തരം 45 പാടശേഖരങ്ങൾ ഉണ്ട്. ഇതിൽ ഏക്കർ മുതൽ 400 ഏക്കർ വരെയുള്ളവ ഉൾപ്പെടുന്നു. ഇവയെല്ലാം അമുദ്രനിരപ്പിൽ നിന്ന് അരയടിയോളം താഴയാണ്‌ എന്നുള്ളതാന്‌ വലിയ പ്രത്യേകത. സമുദ്ര ജലം കയറാതിരിക്കാനായി ബണ്ടുകളും ചിറകളും കെട്ടിയിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിലൊന്നാണ്‌.

ഗ്രാമപ്രദേശത്തെ ആവാസസ്ഥലം ഏകദേശം 1179 ഹെക്ടറോളം വരും. മൊത്തം വിസ്തീർണ്ണത്തിന്റെ 24%മാണിത്. ഈ ഗ്രാമങ്ങൾ തന്നെയും ചെറിയ തോടുകൾ കൊണ്ട് വെട്ടിമുറിക്കപ്പെട്ടരീതിയിലാണ്‌.

പരിസ്ഥിതി[edit | edit source]

കുമരകം ഒരുപാട് ഇനം സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും വാസഗൃഹമാണ്. പല ദേശാടന പക്ഷികളും എത്താറുള്ള ഒരു പ്രശസ്തമായ പക്ഷിസങ്കേതമാണ് കുമരകം പക്ഷിസങ്കേതം. കുമരകത്തിന് അടുത്തുള്ള പാതിരാമണൽ ദ്വീപിലും ധാരാളം പക്ഷികൾ എത്താറുണ്ട്. വേമ്പനാട്ട് കായൽ പലയിനം മത്സ്യങ്ങളുടെ വാസസ്ഥലമാണ്. കരിമീൻ, ചെമ്മീൻ, കരിക്കാടി, കക്ക, എന്നിവ വേമ്പനാട് കായലിൽ സുലഭമാണ്. കുമരകം പക്ഷിസങ്കേതം 14 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

കുമരകം ഗ്രാമം ഗ്രാമവാസികളുടെ പ്രവർത്തനഫലമായി ഇപ്പോൾ ഒരു പ്ലാസ്റ്റിക് നിരോധിത മേഖലയാണ്.

എത്തിച്ചേരേണ്ട വിധം[edit | edit source]

കാർ മാർഗ്ഗം[edit | edit source]

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഏതാണ്ട് മൂന്നര മണിക്കൂർ യാത്രയും (എം സി റോഡ് വഴി) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏതാണ്ട് ഒന്നര മുതൽ രണ്ട് മണിക്കൂർ യാത്രയും കുമരകത്തേക്കുണ്ട്.

ബസ് മാർഗ്ഗം[edit | edit source]

കോട്ടയം, കൊച്ചി, തിരുവനന്തപുരം എന്നീ പ്രധാന നഗരങ്ങളിൽ നിന്ന് കുമരകത്തേക്ക് ബസ് സൗകര്യം ലഭ്യമാണ്.

ട്രെയിൻ[edit | edit source]

കുമരകത്തിന് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ കോട്ടയം റെയിൽവേ സ്റ്റേഷൻ ആണ്. (16 കി. മീ)

വിമാന മാർഗ്ഗം[edit | edit source]

ഏറ്റവും അടുത്ത വിമാനത്താവളം 75 കി.മീ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്.

ജലമാർഗ്ഗം[edit | edit source]

ആലപ്പുഴയിലുള്ള മുഹമ്മയിൽ നിന്ന്, കുമരകത്തേക്ക് ബോട്ട് സൗകര്യം ലഭ്യമാണ്

ചെയ്യാനുള്ളത്[edit | edit source]

  1. കുമരകത്തെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്ന് കായലിലൂടെയുള്ള യാത്രയാണ്. ചെറുതും വലുതുമായ ഒട്ടനവധി ഹൗസ് ബോട്ടുകൾ സഞ്ചാരികൾക്കായി ലഭ്യമാണ്. പൊതുവേ, വില അല്പം കൂടുതലാണെങ്കിലും, ഭക്ഷണവും, നാടൻ കള്ളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഈ ബോട്ടുകളിലെ യാത്ര പൊതുവേ ആസ്വാദ്യകരമാണ്. സമയം, യാത്രക്കാരുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കി പല പാക്കേജുകൾ ഇത്തരത്തിൽ ലഭ്യമാണ്.
  2. കുമരകം പക്ഷി സങ്കേതത്തിലൂടെയുള്ള ശാന്തമായ നടത്തം വാളരെ ആസ്വദനീയമാണ്. ബോട്ട് യാത്രയും ഇവിടെ ലഭ്യമാണ്. പക്ഷി സങ്കേതത്തിലെ വാച്ച് ടവറിൽ കയറിയാൽ അനേകം പക്ഷിക്കൂട്ടങ്ങളെ കാണാനാകും.
  3. മ്യൂസിയങ്ങളും തദ്ദേശീയ കരകൗശലവസ്തുശാലകളും കുമരകത്തിന്റ് വിരുന്നാണ്

കഴിക്കുക[edit | edit source]

വളരെ രുചികരമായ ഭക്ഷണം കുമരകത്ത് യാത്രികർക്കായി ലഭ്യമാണ്. ചില ജനപ്രിയ ഇനങ്ങൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:

  • അപ്പം
  • കപ്പ
  • കരിമീൻ
  • കടൽ ഭക്ഷ്യവിഭവങ്ങൾ
  • താറാവ്