Jump to content

Wy/ml/കുട്ടനാട്

Wy/ml/കുട്ടനാട്

കുട്ടനാട്ടിൽ നിന്നൊരു ദൃശ്യം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്

നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാർ, അച്ചൻ‌കോവിലാർ, മണിമലയാർ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും കുടിവെള്ളക്ഷാമം ഇവിടെ രൂക്ഷമാണ്‌. ആഴ്ചയിൽ രണ്ടുതവണ മാത്രമേ കുടിവെള്ളം ലഭിക്കുന്നുള്ളൂ

പ്രധാന ഗ്രാമങ്ങള്‍

എടത്വാ പള്ളി

കുട്ടനാട്ടിലെ ചില പ്രധാന ഗ്രാമങ്ങൾ:

  • തകഴി,
  • തായംകരി
  • രാമങ്കരി
  • കൈനകരി
  • പുതുക്കരി
  • കൈപ്പുഴ
  • കുമരകം
  • എടത്വാ
  • മാമ്പുഴക്കരി
  • മുട്ടാർ
  • നീലമ്പേരൂർ
  • കൈനടി
  • കാവാലം
  • വടക്കൻ വെളിയനാട്
  • പുളിങ്കുന്ന്
  • വെളിയനാട്
  • തലവടി
  • ചങ്ങങ്കരി
  • ചമ്പക്കുളം
  • നെടുമുടി
  • മൂന്നാറ്റുമുഖം
  • മേൽപ്പാടം
  • പായിപ്പാട്
  • കാരിച്ചാൽ
  • ആയാപറമ്പ്
  • വേണാട്ടുകാ‍ട്
  • കായൽപ്പുറം
  • മങ്കൊമ്പ്
  • മണലടി
  • കൊടുപ്പുന്ന
  • പുല്ലങ്ങാടി
  • പയററുപാക

കാണാൻ

കുട്ടനാടൻ നെൽവയലിൽ പരമ്പരാഗത ജലചക്രം ചവിട്ടുന്ന കർഷകർ
  • മനോഹരമായ നെൽപ്പാടങ്ങൾ
  • വേമ്പനാട്ട് കായൽ

ചെയ്യാൻ

ഹൗസ്‌ബോട്ടിൽ കായൽ യാത്ര
  • വള്ളത്തിലോ ഹൗസ്‌ബോട്ടിലോ കായലിലൂടെ സഞ്ചരിച്ച് നെൽപ്പാടങ്ങൾ, ജലാശയങ്ങൾ, ഗ്രാമീണ ജീവിതം എന്നിവയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.
  • കുട്ടനാടൻ മീൻകറി, കപ്പ, താറാവ് കറി തുടങ്ങിയ പ്രാദേശിക വിഭവങ്ങൾ പരീക്ഷിക്കുക.

Create category

ഈ ലേഖനം ഒരു അപൂർണ്ണ ലേഖനമാണ് ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.
വിക്കിയാത്ര ലേഖനങ്ങളുടെ ശൈലിയും ഉള്ളടക്കവും പ്രതിപാദിക്കുന്ന മാതൃകാ ലേഖന താളിന് അനുസൃതമായല്ല ഈ ലേഖനത്തിന്റെ ശൈലി. ദയവായി കുതിച്ച് മുന്നേറുക, തിരുത്തുന്നത് എങ്ങനെ, എന്നിവയിലെ നിർദ്ദേശങ്ങൾ ഉപയോഗിച്ച് തിരുത്തുക!''