Wy/ml/കാലടി
കേരളത്തിലെ എറണാകുളം ജില്ലയിൽ മലയാറ്റൂരിനു സമീപം പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കാലടി. ഇന്ത്യൻ അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായതിനാൽ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്.

എത്തിച്ചേരാൻ
[edit | edit source]
പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിലാണ് കാലടി സ്ഥിതിചെയ്യുന്നത്. അങ്കമാലിയെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന സെൻട്രൽ റോഡാണ് കാലടിയിലൂടെ കടന്നുപോകുന്ന പ്രധാന റോഡ്. അങ്കമാലിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് കാലടി സ്ഥിതി ചെയ്യുന്നത്. അങ്കമാലിയിൽ നിന്നാണ് എംസി റോഡ് ആരംഭിക്കുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിയിൽനിന്ന് 10 കിലോമീറ്റർ അകലെയാണ്. 8 കിലോമീറ്റർ അകലെയുള്ള അങ്കമാലി റെയിൽവേസ്റ്റേഷനാണ് കാലടിയുടെ അടുത്തുള്ള റെയിൽവേസ്റ്റേഷൻ. മറ്റോരു പ്രധാന റെയിൽവേസ്റ്റേഷനായ ആലുവ റെയിൽവേസ്റ്റേഷൻ 15 കിലോമീറ്റർ അകലെയാണ്. അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് ബസുകളും ടാക്സികളും ലഭ്യമാണ്. തൃശ്ശൂർ, തിരുവനന്തപുരം, പാലക്കാട്, കോട്ടയം, കോഴിക്കോട് എന്നിവയുൾപ്പെടെ കേരളത്തിലെ പ്രധാന പട്ടണങ്ങളുമായി പൊതുഗതാഗത സംവിധാനത്തിലൂടെ കാലടി ബന്ധിപ്പിച്ചിരിക്കുന്നു.
അങ്കമാലിയിൽ നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസുകൾ കാലടിവഴിയാണ് കടന്നുപോകുന്നത്. അതിനാൽ തന്നെ 24 മണിക്കൂറും കാലടിയിലേക്ക് ബസ്സ് ലഭ്യമാണ്.
വിമാനമാർഗ്ഗം
[edit | edit source]
- 1 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (COK IATA), നെടുമ്പാശ്ശേരി (8 കിലോമീറ്റർ അകലെ), ☏ +91 484 305-3000, +91 484 2610115, +91 484 2611322, +91 484 2610033 (വിമാനത്തിന്റെ തൽസ്ഥിതിവിവരം). കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളവും ഇന്ത്യയിലെ പ്രധാന ആഗമനകേന്ദ്രങ്ങളിലൊന്നുമാണ്. ഇന്ത്യയിലെ ഏക സൌരോർജ്ജ വിമാനത്താവളവും ഇത് മാത്രമാണ്. മിഡിൽ ഈസ്റ്റിലേക്കും ഏഷ്യയിലെ മറ്റു ഭാഗങ്ങളിലേക്കും പതിവ് വിമാന സർവീസുകൾ ഉണ്ട്. ടൂറിസ്റ്റ് സീസണിൽ യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും നേരിട്ട് സർവീസുകൾ പതിവായി ലഭ്യമാണ്.
ചുറ്റിക്കറങ്ങുക
[edit | edit source]പ്രാദേശിക സ്വകാര്യ ബസുകൾ കാലടിയെയുയും അടുത്തുള്ള ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നു. 10 മിനിറ്റ് ഇടവിട്ട് സ്വകാര്യ ബസ്സുകൾ കാലടിയിൽ യാത്രകൾ നടത്തുന്നു. തിരക്കുകുറഞ്ഞ മണിക്കൂറുകളിൽ 30 മിനിറ്റ് ഇടവിട്ട് ബസ്സുണ്ട്. ഓട്ടോറിക്ഷാകളും ടാക്സികളും കാലടിയിൽ വളരെ സാധാരണമാണ്. ഉബർ, ഒല മുതലായ ഓൺലൈൻ ടാക്സി സേവനങ്ങളും കാലടിയിൽ ലഭ്യമാണ്. ഓട്ടോറിക്ഷകൾ വളരെ ചെലവ് കുറഞ്ഞതും എല്ലാ സ്ഥലങ്ങളിലേക്ക് പോകാൻ സൗകര്യപ്രദവുമാണ്.
കാണാൻ
[edit | edit source]ക്ഷേത്രങ്ങൾ (എഡി 1900 നുശേഷം നിർമ്മിച്ചവ)
[edit | edit source]- രാമകൃഷ്ണ അദ്വൈത ആശ്രമം
- ആദിശങ്കര കീർത്തിസ്തംഭം
- ശൃംഗേരി മഠം