Jump to content

Wy/ml/ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍

From Wikimedia Incubator
< Wy | ml
Wy > ml > ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍

ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (ഇംഗ്ലീഷ്:The Andaman & Nicobar Islands, തമിഴ്: அந்தமான் நிகோபார் தீவுகள், ഹിന്ദി: अंडमान और निकोबार द्वीप) എന്നറിയപ്പെടുന്നത്‌.

ഭൂമിശാസ്ത്രം

[edit | edit source]

ആന്‍ഡമാന്‍ എന്നും നിക്കോബാര്‍ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്. യഥാക്രമം വടക്കും തെക്കുമായുള്ള ഈ ദ്വീപുസമൂഹങ്ങളെ 10 ഡിഗ്രി ചാനല്‍ പരസ്പരം വേര്‍തിരിക്കുന്നു.

വടക്കുഭാഗത്തുള്ള ആന്‍ഡമാന്‍ ദ്വീപുസമൂഹത്തില്‍ 204 വ്യത്യസ്തദ്വീപുകളാണുള്ളത്. ആന്‍ഡമാനിലെ മിക്ക ദ്വീപുകളും കൊടുംകാടുകളാണ്. ഈ ദ്വീപുകളില്‍ വടക്കേ ആന്‍ഡമാന്‍, മദ്ധ്യ ആന്‍ഡമാന്‍, തെക്കന്‍ ആന്‍ഡമാന്‍ എന്നിങ്ങനെയുള്ള മൂന്നു ദ്വീപുകളാണ് പ്രധാനം. ഈ ദ്വീപുകളെ വേര്‍തിരിച്ചിരിക്കുന്ന ആഴവും, വീതിയും കുറഞ്ഞ ചാലുകളും കണ്ടല്‍ക്കാടുകളും, ഈ ദ്വീപുകളെല്ലാം പണ്ട് ഒരൊറ്റ ദ്വീപായിരുന്നു എന്ന് കാണിക്കുന്നു.

തെക്കുഭാഗത്തെ ദ്വീപുസമൂഹമായ നിക്കോബാര്‍ ദ്വീപുകള്‍ പത്തൊമ്പത് ദ്വീപുകളുടെ സമൂഹമാണ്. ഈ ദ്വീപുകളില്‍ ഏഴ് എണ്ണത്തില്‍ മനുഷ്യവാസമില്ല. ഏറ്റവും തെക്കുഭാഗത്തുള്ള ഗ്രേറ്റ് നിക്കോബാര്‍ ആണ് ഏറ്റവും വലിയ ദ്വീപ്. 133 ചതുരശ്രമൈല്‍ ആണ് ഇതിന്റെ വിസ്തീര്‍ണ്ണം. ഇന്തോനേഷ്യയിലെ സുമാത്രയില്‍ നിന്ന് 90 മൈല്‍ ദൂരം മാത്രമാണ് ഈ ദ്വീപിലേക്കുള്ളത്

പട്ടണങ്ങള്‍

[edit | edit source]
  • പോര്‍ട്ട് ബ്ലെയര്‍ (തലസ്ഥാനം)
  • റംഗറ്റ്
  • ഡിഗിലിപൂർ
  • മായാബന്ധർ
  • കാളിഘട്ട്
  • നിബുതാല

ഗതാഗതം

[edit | edit source]
  • വായു - കാർ നികോബാർ എയർപോർട്ട് , പോർട്ട്‌ ബ്ലൈർ എയർപോർട്ട്
  • കര - എൻ എച്ച് 4 പോർട്ട്ബ്ലെയർ ഡിഗ്ലിപൂർ ഹൈവേ
ഭാഗമായത്: Wy/ml/ഇന്ത്യ

കടൽതീരങ്ങൾ

[edit | edit source]

ബീച്ചുകൾ (ഉല്ലാസ തീരങ്ങൾ)

[edit | edit source]
  • കോർബിൻസ് കേവ് ബീച്ച്
  • സുഭാഷ് ചന്ദ്രബോസ് ദ്വീപ് (റോസ് ഐലൻ്റ്)
  • കലിപൂർ ബീച്ച്
  • പഞ്ചവടി
  • ലക്ഷ്മിപൂർ
  • രാധാനഗർ
  • ഭരത്പൂർ
  • റോസ്&സ്മിത്ത് ഐലൻ്റ്

ആദിമ നിവാസികൾ

[edit | edit source]

ഗ്രേറ്റ് ആൻഡമാനീസ്

നിക്കോബാറീസ്

ഷോംപെൻ

സെൻ്റിനലീസ്

ജറവാസ്