Jump to content

Wy/ml/ആംസ്റ്റർഡാം

From Wikimedia Incubator
< Wy | ml
Wy > ml > ആംസ്റ്റർഡാം

നെതർലാൻഡ്സിന്റെ തലസ്ഥാനനഗരമാണ്‌ ആംസ്റ്റർഡാം. ആംസ്റ്റൽ ഡാമിന്റെ പേരിൽനിന്നുമാണ്‌ നഗരത്തിൻ ഈ പേർ വന്നത്. പത്തുലക്ഷത്തിലധികം പേർ താമസിക്കുന്ന ഈ പട്ടണം നെതർലാൻഡ്‌സിലെ ഏറ്റവും വലിയ നഗരമാണ്. വടക്കിന്റെ വെനീസ് എന്നാണ് ഈ നഗരം അറിയപ്പെടുന്നത്. നഗരത്തിലെമ്പാടുമുള്ള കനാലുകളും, 1500 ൽ അധികമുള്ള പാലങ്ങളും മനോഹരമായ നഗരനിർമ്മിതിയുമൊക്കെയാണ് ആംസ്റ്റർഡാമിന് ഈ പേര് നേടിക്കൊടുത്തത്. പുരോന്മുഖമായ കാഴ്ചപ്പാടും വിവിധ സംസ്കാരങ്ങളോടുള്ള ബഹുമാനവുമെല്ലാം ഈ നഗരവാസികളുടെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു. സഞ്ചാരികളുടെ വൈവിധ്യമാർന്ന താല്പര്യങ്ങൾക്ക് ചേർന്നതെല്ലാം ഈ നഗരത്തിലുണ്ട്.

എത്തിച്ചേരാൻ

[edit | edit source]
ഒരു ആംസ്റ്റർഡാം കാഴ്ച

വിമാനമാർഗ്ഗം

[edit | edit source]

ഏറ്റവും അടുത്ത വിമാനത്താവളം ആംസ്റ്റർഡാമിൽ തന്നെയുള്ള ഷിപ്പോൾ വിമാനത്താവളമാണ്. ആംസ്റ്റർഡാം നഗരഹൃദയത്തിൽ നിന്ന് ഏതാണ്ട് 15 കിലോമീറ്റർ അകലെയുള്ള ഈ വിമാനത്താവളം ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്.

റെയിൽമാർഗ്ഗം

[edit | edit source]
ആംസ്റ്റർഡാം സെൻട്രാൽ റെയിൽ‌വേ സ്റ്റേഷൻ
റോയൽ പാലസ്

ആംസ്റ്റർഡാമിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ ആംസ്റ്റർഡാം സെൻട്രാൽ എന്നറിയപ്പെടുന്നു. ഇവിടെ നിന്നും നെതർലാൻഡ്സിന്റെ മറ്റു ഭാഗങ്ങളിലേക്കും തൊട്ടടുത്തുള്ള മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും ട്രെയിനുകൾ ലഭിക്കും. പാരീസ്, ബ്രസൽസ്, ആന്റ്വർപ്പ്, ബെർലിൻ, പ്രാഗ്, മ്യൂനിക്ക്, സൂറിച്ച്, കോപ്പൻഹേഗൻ, വാർസ, ഫ്രാങ്ക്ഫർട്ട്, ബേസൽ, കൊളോൺ എന്നീ യൂറോപ്യൻ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് അതിവേഗതീവണ്ടികൾ ലഭിക്കും.കൂടാതെ നെതർലാൻഡ്സിൽ തന്നെയുള്ള ഡെൻ ഹാഗ്(ഹേഗ്), റോട്ടർഡാം തുടങ്ങിയ പ്രധാനനഗരങ്ങളിലേക്കും എപ്പോഴും ട്രെയിൻ സൗകര്യം ലഭ്യമാണ്.

പ്രധാന തീവണ്ടികൾ

[edit | edit source]
  • താലിസ്
  • ഇന്റർസിറ്റി ഡയറക്ട്
  • ഐ സി ഇ ഇന്റർനാഷണൽ
  • ഇന്റർസിറ്റി ബെർലിൻ
  • സിറ്റി നൈറ്റ്ലൈൻ / യൂറോനൈറ്റ്
  • യൂറോസ്റ്റാർ

റോഡ്‌മാർഗ്ഗം

[edit | edit source]
കനാൽ കാഴ്ച

ഒരു ഡസനിലധികം അന്താരാഷ്ട്ര ബസ് സർവ്വീസുകൾ ആംസ്റ്റർഡാമിലേക്കുണ്ട്. യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിലെ പ്രമുഖനഗരങ്ങളിൽ നിന്നെല്ലാം ആംസ്റ്റർഡാമിലേക്ക് ബസ് സൗകര്യം ലഭ്യമാണ്. ലണ്ടനിലേക്കും ആംസ്റ്റർഡാമിൽ നിന്ന് ബസ് ലഭിക്കും.വിപുലമായ റോഡ് ശൃംഖലയും, ഗുണനിലവാരമുള്ള പൊതുഗതാഗത സൗകര്യങ്ങളും നെതർലാൻഡ്സിന്റെ (പ്രത്യേകിച്ച് ആംസ്റ്റർഡാമിന്റെ) പ്രത്യേകതയാണ്.

ഭാഗമായത്: Wy/ml/നെതർലാൻഡ്സ്