Wy/ml/അതിരപ്പിള്ളി വെള്ളച്ചാട്ടം

അതിരപ്പിള്ളി വെള്ളച്ചാട്ടം (Athirappilly Waterfalls) കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്.
മനസ്സിലാക്കുക
[edit | edit source]
പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം. ഏകദേശം 80 അടി ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള സന്ദർശനം നിയന്ത്രിക്കുന്നത് കേരള വനം വകുപ്പാണ്
എത്തിച്ചേരുക
[edit | edit source]വിമാന മാർഗ്ഗം
[edit | edit source]ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് (COK IATA).
റയിൽ മാർഗ്ഗം
[edit | edit source]ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യുന്നവർ അങ്കമാലി അല്ലെങ്കിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. അവിടെ നിന്ന് റോഡ് മാർഗ്ഗം വേണം യാത്ര തുടരാൻ.
റോഡ് മാർഗ്ഗം
[edit | edit source]തെക്കൻ കേരളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർ കാലടി, അങ്കമാലി വഴി ചാലക്കുടി എത്തി അവിടെ നിന്ന് അതിരപ്പിള്ളി എത്താം. അവിടെയുള്ള ബസ് സ്റ്റോപ്പിൽ നിന്നും വെള്ളച്ചാട്ടത്തിന്റെ ടിക്കറ്റ് കൗണ്ടറിലേക്കും പ്രവേശന കവാടത്തിലേക്കും നടക്കാവുന്ന ദൂരമേയുള്ളൂ. വടക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർ തൃശ്ശൂർ വഴി ചാലക്കുടിയിലെത്തി അതിരപ്പള്ളിക്ക് പോകാം.
- കാറിൽ യാത്ര: കൊച്ചി വിമാനത്താവളത്തിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് ഏകദേശം 1 മണിക്കൂർ 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ (ഏകദേശം 55 കി.മീ). വിമാനത്താവളത്തിനുള്ളിൽ തന്നെയുള്ള പ്രീ-പെയ്ഡ് ടാക്സി കൗണ്ടറുകളിൽ നിന്ന് നിങ്ങൾക്ക് ടാക്സി ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ഓൺലൈൻ ടാക്സി സർവീസുകളും ലഭ്യമാണ്.
- പൊതുഗതാഗത യാത്ര: വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി (KSRTC) ബസിലോ ടാക്സിയിലോ അങ്കമാലിയിലേക്കോ ചാലക്കുടിയിലേക്കോ പോകുക. ടാക്സിയിൽ യാത്ര ചെയ്യുന്നതാണ് ഏറ്റവും സൗകര്യപ്രദമായ മാർഗ്ഗം. ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നോ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നോ അതിരപ്പിള്ളി ഭാഗത്തേക്ക് ധാരാളം ബസുകൾ ലഭ്യമാണ്. ചാലക്കുടിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരമാണ് അതിരപ്പിള്ളിയിലേക്കുള്ളത്. ബസുകൾ ചാലക്കുടിയിൽ നിന്ന് കൃത്യമായ ഇടവേളകളിൽ ലഭ്യമാണ്. വൈകുന്നേരത്തിന് ശേഷം ബസ് സർവീസുകൾ കുറവായതിനാൽ യാത്ര നേരത്തെ പ്ലാൻ ചെയ്യുന്നത് നന്നായിരിക്കും.
ചുറ്റിക്കറങ്ങുക
[edit | edit source]അതിരപ്പിള്ളിയിൽ തന്നെ പ്രാദേശിക ടാക്സി സ്റ്റാൻഡുകൾ ഉണ്ട്. വെള്ളച്ചാട്ടം കണ്ടതിന് ശേഷം അടുത്തുള്ള വാഴച്ചാൽ, തുംബൂർമുഴി, ഷോളയാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ ഇവ വാടകയ്ക്ക് എടുക്കാം. ചുരുങ്ങിയ ദൂരത്തിലുള്ള യാത്രകൾക്കും ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് എത്താനും ഓട്ടോറിക്ഷകൾ ലഭ്യമാണ്. വനത്തിനുള്ളിലെ കാഴ്ചകൾ കാണാൻ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള ജീപ്പ് സഫാരികളും ലഭ്യമാണ്. ഇത് പ്രധാനമായും മലക്കപ്പാറ റൂട്ടിലാണ് കാണാറുള്ളത്.
ചുറ്റിക്കാണുക
[edit | edit source]
- 1 അതിരപ്പള്ളി വെള്ളച്ചാട്ടം. പ്രതി ദിനം 08:00 - 17:00 (ചില ദിവസങ്ങളിൽ അടയ്ക്കുന്ന സമയം വൈകീട്ട് 6 മണിവരെ നീട്ടാറുണ്ട്). മഴക്കാലമാണ് (ജൂൺ മുതൽ സെപ്റ്റംബർ വരെ) വെള്ളച്ചാട്ടം അതിന്റെ പൂർണ്ണരൂപത്തിൽ കാണാൻ ഉചിതമായ സമയം. എങ്കിലും കനത്ത മഴയുള്ളപ്പോൾ സുരക്ഷാ കാരണങ്ങളാൽ വെള്ളത്തിനടുത്തേക്ക് പോകാൻ അനുവാദം ലഭിക്കില്ല. മഴ കഴിഞ്ഞുള്ള സമയം (ഒക്ടോബർ മുതൽ ഫെബ്രുവരി വരെ) കുടുംബത്തോടൊപ്പം സന്ദർശിക്കാനും പ്രകൃതി ആസ്വദിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണ്. പ്രവേശന നിരക്കുകൾക്ക് താഴെ പട്ടിക കാണുക.There are unhandled parameters: Wikipedia;
| വിഭാഗം | നിരക്ക് | വിഭാഗം | നിരക്ക് |
|---|---|---|---|
| സന്ദർശകരുടെ ടിക്കറ്റ് | സ്റ്റിൽ ക്യാമറ | ₹60 | |
| മുതിർന്നവർ | ₹50 | വീഡിയോ ക്യാമറ | ₹300 |
| കുട്ടികൾ (5 മുതൽ 12 വയസ്സ് വരെ) | ₹15 | ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ | ₹10 - ₹20 |
| വിദേശികൾ | ₹200 | കാർ/ജീപ്പ് | ₹30 - ₹50 |
| വിദ്യാർത്ഥികൾ | ₹10 | കാർ/ജീപ്പ് | ₹30 - ₹50 |
- 2 വാഴച്ചാൽ വെള്ളച്ചാട്ടം (അതിരപ്പിള്ളിയിൽ നിന്നും ഏകദേശം 5 കിലോമീറ്റർ മാറി). പ്രതി ദിനം 08:00 - 17:00 (ചില ദിവസങ്ങളിൽ അടയ്ക്കുന്ന സമയം വൈകീട്ട് 6 മണിവരെ നീട്ടാറുണ്ട്). ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു. അതിരപ്പിള്ളിക്കും വാഴച്ചാലിനും ഒറ്റ പ്രവേശന ടിക്കറ്റ് അനുവദനീയമാണ്..There are unhandled parameters: Wikipedia;
- 3 ചാർപ്പ വെള്ളച്ചാട്ടം (അതിരപ്പിള്ളിയിൽ നിന്ന് വാഴച്ചാലിലേക്കുള്ള യാത്രയ്ക്കിടയിൽ റോഡിന് തൊട്ടരികിലായി തന്നെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.). അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയിലുള്ള ചെറിയൊരു വെള്ളച്ചാട്ടമാണിത്. ചാലക്കുടി-വാൽപ്പാറ അന്തർസംസ്ഥാന പാതയ്ക്ക് അരുകിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.There are unhandled parameters: Wikipedia;
- തുമ്പൂർമുഴി തടയണയും ചിത്രശലഭ ഉദ്യാനവും: കുട്ടികൾക്കായി ഉദ്യാനവും തൂക്കുപാലവും ഇവിടെയുണ്ട്.
- ഷോളയാർ കാടുകൾ: വന്യമൃഗങ്ങളെയും പക്ഷികളെയും കാണാൻ സാധിക്കുന്ന വനമേഖലയാണിത്.
കൗതുക വിവരങ്ങൾ
[edit | edit source]- "ഇന്ത്യയുടെ നയാഗ്ര": ഇതിന്റെ വലിപ്പവും ഭംഗിയും കാരണം അതിരപ്പിള്ളിയെ 'ഇന്ത്യയുടെ നയാഗ്ര' എന്ന് വിശേഷിപ്പിക്കാറുണ്ട്.
- ചലചിത്ര ചിത്രീകരണം: ബാഹുബലി, ഗുരു, പുഷ്പ തുടങ്ങി നിരവധി തെന്നിന്ത്യൻ, ബോളിവുഡ് സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
