Jump to content

Wy/ml/അഗസ്ത്യകൂടം

From Wikimedia Incubator
< Wy | ml
Wy > ml > അഗസ്ത്യകൂടം

അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ഈ കൊടുമുടി. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്.

അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യമുനിയെ ആരാധിക്കാൻ ഭക്തർ എത്താറുണ്ട്. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി. അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യന്റെ ഒരു പൂർണ്ണകായപ്രതിമയുണ്ട്. ഇവിടെ പൂജകളും മറ്റും ഭക്തർ നടത്താറുണ്ട്.നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിളാണ് ഇത് സ്തിതി ചെയ്യുന്നത്.

അഗസ്ത്യകൂടം
അഗസ്ത്യകൂടം

മനസ്സിലാക്കാന്‍

[edit | edit source]
അപ്പര്‍ കൊടയാറില്‍ നിന്നുള്ള കാഴ്ച

മലയുടെ താഴേത്തട്ടുകളിൽ ദുർലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നു. ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന 2000-ത്തോളം മരുന്നു ചെടികൾ അഗസ്ത്യകൂടത്തിൽ കണ്ടുവരുന്നു. അഗസ്ത്യകൂടത്തിന്റെ ചുറ്റുമുള്ള ബ്രൈമൂർ, ബോണക്കാട്, പൊൻ‌മുടി എന്നിവിടങ്ങളിൽ ബ്രിട്ടീഷുകാരായിരുന്നു ആദ്യം തേയിലത്തോട്ടങ്ങൾ തുടങ്ങിയത്. ജോൺ അലൻ ബ്രൌൺ എന്ന സ്കോട്ട്ലാന്റുകാരനായ ശാസ്ത്രജ്ഞൻ അഗസ്ത്യകൂടത്തിൽ ഒരു ചെറിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. അഗസ്ത്യകൂടം അപൂർവമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്.

എത്തിച്ചേരാൻ

[edit | edit source]
അഗസ്ത്യകൂടത്തിലെ അതിരുമല ബേസ് ക്യാമ്പ്

അഗസ്ത്യകൂടം കയറാൻ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്‌. എല്ലാവർഷവും ജനുവരി/ഫെബ്രുവരി മാസങ്ങളിൽ അനുമതി നൽകപ്പെടുന്നു. മറ്റൊരു സമയത്തും ഈ മല കയറാൻ സാധാരണഗതിയിൽ അനുവദിക്കാറില്ല. ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. ഈ മലനിരയിലെ സസ്യ-ജൈവ വൈവിദ്ധ്യത്തിന്റെ സം‌രക്ഷണത്തിനുവേണ്ടിയാണീ നിയന്ത്രണം. 2014 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി യാത്ര ബുക്ക് ചെയ്യാനാവും. ഒരു വ്യക്തിക്ക് 500 രൂപയാണ് ഫീസിനത്തിൽ വാങ്ങിക്കുന്നത്.

അഗസ്ത്യകൂടത്തിനു മുകളിലെ അഗസ്ത്യമുനിയുടെ പ്രതിമ

ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്. ബോണക്കാട് തേയിലത്തോട്ടങ്ങൾ തിരുവനന്തപുരത്തുനിന്നും 61 കി.മീ. അകലെയാണ്. ഇവിടെനിന്നും മലകയറിത്തുടങ്ങാം. അഗസ്ത്യകൂടം നെയ്യാര്‍ ഡാമില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ്. ഇതു വഴിയും അഗസ്ത്യകൂടത്തെത്താമെങ്കിലും വഴി ദുര്‍ഘടമാണ്. മാത്രവുമല്ല, വനം വകുപ്പിന്റെ അനുമതിയും ലഭിക്കില്ല